വൈകുന്നേരം 7.40 നാണ് സംഭവം നടന്നത്
കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്കേറ്റു. കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലാണ് സംഭവം. തൃശൂർ സ്വദേശിനി മനീഷ (25) കണ്ണൂർ സ്വദേശി സ്വാതി സത്യൻ (25 ) എന്നിവർക്കാണ് പരിക്കേറ്റത്.(Two young women injured after falling from hostel building)
വൈകുന്നേരം 7.40 നാണ് സംഭവം നടന്നത്. ഹോസ്റ്റൽ മൂന്നാമത്തെ നിലയിൽ ഡ്രൈനേജ് ടാങ്കിന്റെ സ്ലാബു പൊട്ടിയാണ് അപകടമുണ്ടായത്. ഒരു യുവതി ടാങ്കിന്റ ഉള്ളിൽ വീഴുകയും രണ്ടാമത്തെ യുവതി താഴെ പതിക്കുകയുമായിരുന്നു.
അപകടമറിഞ്ഞ് എത്തിയ പരവൂർ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് സംഘം പരിക്കേറ്റ യുവതികളെ ആശുപത്രിയിൽ എത്തിച്ചു.