വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയിൽ നിന്നും രണ്ടുവയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുന്നതിനിടെ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.
കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായ കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
സംഭവ സമയത്ത് അശോകന്‍ പണിക്കു പോയിരിക്കുകയായിരുന്നു. ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതു കേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്.
ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ തന്നെ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. ഈ സമയം അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടെത്തി പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.
മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം ഉണ്ടെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.
12 പേരുടെ ജീവനെടുത്ത ബാലകൃഷ്ണൻ
സുൽത്താൻ ബത്തേരി: തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഓവാലിയിലും പരിസരത്തുമായി 12 പേരുടെ ജീവനെടുത്ത ബാലകൃഷ്ണൻ എന്ന കാട്ടാന ഒടുവിൽ പിടിയിലായി.
വനംവകുപ്പ് നടത്തിയ ഒരാഴ്ച നീണ്ട തിരച്ചിൽ നടപടികളുടെയും പ്രാദേശികരുടെ സമ്മർദ്ദത്തിന്റെയും ഫലമായാണ് ഈ ദൗത്യം വിജയിച്ചത്.
മയക്കുവെടിയേറ്റ് പിടിയിലായത്കഴിഞ്ഞ മാസം മാത്രം രണ്ട് പേരുടെ ജീവനെടുത്തതിനെ തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം വനംവകുപ്പ് ആനയെ ഉടൻ പിടികൂടാൻ തീരുമാനിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ, എല്ലമലയിലെ കുറുമ്പ്രർപാടിക്ക് സമീപമാണ് ആനയെ കണ്ടെത്തിയത്. ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ബാലകൃഷ്ണനെ കണ്ടെത്തിയത്.
മുതുമല ഫീൽഡ് ഡയറക്ടർ ജെ. വെങ്കിടേഷ്, വെറ്ററിനറി സർജൻ ഡോ. രാജേഷ്‌കുമാർ എന്നിവർ നയിച്ച പ്രത്യേക സംഘവും, പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരുക്കിയ വനപാലകരും എത്തിയിരുന്നു.
തെപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള കുങ്കിയാനകളായ ശ്രീനിവാസൻ, ബൊമ്മൻ, ഉദയൻ എന്നിവരും സജ്ജമായിരുന്നു. അനുമതി ലഭിച്ചതോടെ ഡോ. രാജേഷ്‌കുമാർ രണ്ട് റൗണ്ട് മയക്കുവെടി പൊക്കി.
ലോറിയിലേക്ക് മാറ്റംവെടിവെപ്പിന് പിന്നാലെ ബാലകൃഷ്ണൻ തളർന്നപ്പോൾ, കുങ്കിയാനകളുടെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ റോഡിനരികിലേക്ക് എത്തിച്ച് ലോറിയിൽ കയറ്റുകയായിരുന്നു.
വൈകുന്നേരം അഞ്ചരയോടെ, ആനയെ തെപ്പക്കാട് ആന പരിപാലനകേന്ദ്രത്തിലെ പ്രത്യേക കൊട്ടിലിലേക്ക് മാറ്റി.
Summary: A two-year-old narrowly escaped from a tiger that entered the house premises in broad daylight. The incident occurred around 10 AM, creating panic among the locals.









