സ്കൂൾ മേൽക്കൂര തകർന്നു വീണു

രണ്ടു പേർക്ക് പരിക്ക്

സ്കൂൾ മേൽക്കൂര തകർന്നു വീണു

പാലക്കാട്: സ്കൂൾ മേൽക്കൂര തകർന്നു വീണ് രണ്ടു തൊഴിലാളികൾക്കാണ് പരിക്കേറ്റു. പാലക്കാട് തൃത്താല ആലൂരിലാണ് അപകടമുണ്ടായത്. ആലൂർ എഎം യുപി സ്കൂളിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. മേൽക്കൂരയ്ക്ക് മുകളിൽ നിന്നു താഴേക്ക് വീണ് ആലൂർ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഓട് വീണ് മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.

ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിന്റെ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

ത​ക​ർ​ന്ന്​ വീ​ണ കെ​ട്ടി​ട​ത്തി​ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ ത​ക​ർ​ന്ന്​ വീ​ണ കെ​ട്ടി​ട​ത്തി​ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്.​

ആർപ്പൂക്കര പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രാണ് കെട്ടിടത്തിന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്.

അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫി​റ്റ്ന​സ് ഇ​ല്ലാ​യി​രു​ന്നെ​ന്ന് ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍ഡ​ന്‍റ് അ​രു​ൺ കെ. ​ഫി​ലി​പ്പ് ​ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ്ഥ അ​റി​യാ​ൻ ഉടൻ നോ​ട്ടീ​സ്​ നൽകുമെന്നും അറിയിച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ര്യ​ങ്ങ​ളൊ​ന്നും പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കാ​റി​ല്ല. നി​യ​മം വ​ള​ച്ചൊ​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇവർ സ്വീ​ക​രി​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ പോ​ലും അ​പ​ക​ട​മു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ല. അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ചാ​ൽ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​പ​ക​ട​ക​ര​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ്ഥ​യ​റി​യി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.

തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവുമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞിട്ടുണ്ടെന്നും ആന്തരീക അവയങ്ങൾക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

കെട്ടിടം വീണപ്പോൾ തന്നെ അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.

അതേസമയം, ബിന്ദുവിന്റെ സംസ്‌കാരം പൂർത്തിയായി. രാവിലെ മുതൽ നിരവധിയാളുകളാണ്

ബിന്ദുവിനെ അവസാനമായി കാണാനായി എത്തിയത്. തലയോലപറമ്പിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഏഴുമണിയോടെ വീട്ടിലേക്ക് എത്തിച്ചു. തുടർന്നുള്ള പൊതുദർശനത്തിന് നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു.

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ ധനസഹായം പ്രഖ്യാപിച്ചത്.

ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് കുടുംബത്തിനു തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.

ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വാസവൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം നടത്തിയത്.

അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത്.

Summary: Two workers were injured when the roof of a school collapsed in Alur, Thrithala, Palakkad. The incident occurred on Saturday evening at A.M. UP School during maintenance work.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img