ഇന്ത്യാക്കാരിയായ അമ്മ ഉറങ്ങുമ്പോൾ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തു കടന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ സമീപത്തെ കുളത്തിൽ ശനിയാഴ്ച്ച മുങ്ങിമരിച്ചു.Two toddlers drowned in a nearby pond after they left the apartment while their mother slept.
ഹോൾട്ട്‌സ്‌വില്ലിലെ ഫെയർഫീൽഡ് ടൗൺഹൗസിന് പിന്നിൽ ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് ദുരന്തം അരങ്ങേറിയതെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു.
അവിടെ താമസിക്കുന്ന സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരാണ് മരിച്ചത്. സുധ പരിമളയുടെ ഭർത്താവ് വിസ സംബന്ധിച്ചു നാട്ടിലാണ്.
അമ്മ ഉറങ്ങിക്കിടക്കുമ്പോൾ കുട്ടികൾ വീട്ടിൽ നിന്ന് വഴുതി മാറുകയായിരുന്നുവെന്ന് ദ പോസ്റ്റിനോട് ചിലർ പറഞ്ഞു.
പെൺകുട്ടികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയിൽ തിരച്ചിലിലാണ് രണ്ടും നാലും വയസ്സുള്ള സഹോദരിമാരെ വെള്ളത്തിൽ കണ്ടെത്തിയത്.
ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തി പെൺകുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി അധികൃതർ അറിയിച്ചു.
സഫോക്ക് കൗണ്ടിയിലെ ഡിറ്റക്ടീവുകൾ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.മാൻഹട്ടനിൽ നിന്ന് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) കിഴക്കാണ് ഹോൾട്ട്‌സ്‌വിൽ .