ഇടിവെട്ട് ഫോമിലാണ് ഇരുവട്ടം ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഇക്കുറിയും കപ്പുയർത്താൻ ഏറെ സാധ്യതയുള്ള ടീമാണ് കെകെആർ. എട്ട് മത്സരങ്ങളിൽ അഞ്ചിലും വിജയം കൊയ്താണ് കെകെആറിന്റെ പോക്ക്.
കരുത്ത് വെടിക്കെട്ട് ഓപ്പണർമാർ തന്നെ: സുനിൽ നരെയ്‌നും ഫിലിപ്പ് സാൾട്ടും ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയാണ് . ആദ്യ പന്തു മുതൽ എതിരാളികളെ അടിച്ചു പറത്തുന്നവരാണ് ഇവർ. മിക്ക മത്സരങ്ങളിലും എതിരാളികൾക്കെതിരെ കൂറ്റൻ സ്‌കോർ നേടാൻ കെകെആറിന് സാധിക്കാറുണ്ട്. സുനിൽ നരെയ്‌ന്റെ പ്രൊമോഷനെ എല്ലാ അർത്ഥത്തിലും ന്യായീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുവനിര തന്നെയാണ് നട്ടെല്ല്: രഘുവംശി, രമൺദീപ് സിംഗ്, വൈഭവ് അറോറ, ഹർഷിത് റാണ തുടങ്ങിയവരെല്ലാം ഈ സീസണിൽ ഏറെ ശ്രദ്ധ നേടിയ കെകെആർ താരങ്ങളാണ്. ബാറ്റിംഗിൽ രഘുവംശിയും രമൺദീപും കെകെആറിന് മികച്ച ചില സംഭവകൾ നൽകിയിട്ടുണ്ട്. നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ എടുക്കാൻ ഹർഷിതിനും വൈഭവിനും സാധിച്ചിട്ടുണ്ട്.
സ്പിന്നർമാർ: കെകെആർ നിലവിൽ നേരിടുന്ന പ്രതിസന്ധികളിലൊന്ന് ബൗളിംഗ് നിരയുടെ പ്രകടനമാണ്. സുനിൽ നരെയ്‌നും വരുൺ ചക്രവർത്തിയും സുയാഷ് ശർമയും ഉണ്ടെങ്കിലും കെകെആർ സ്പിന്നർമാർ പേരിനൊപ്പം ഉയർന്നിട്ടില്ല. എന്നാൽ മുന്നോട്ട് പോകവെ സ്പിന്നർമാർ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നോക്കൗട്ട് മത്സരങ്ങൾ തങ്ങളുടെ സ്പിൻ കരുത്ത് കെകെആറിന് മറ്റു ടീമുക്കൾക്ക് മേൽ ആധിപത്യം നേടാൻ സഹായകരമാകും എന്നുറപ്പാണ്.
നിലവിൽ മികച്ച ഫോമിലാണ് കെകെആർ നിലവിൽ കളിക്കുന്നത്. നിലവിൽ കൊൽക്കത്ത പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താനുള്ളത്. രാജസ്ഥാൻ റോയൽസാണ് ഒന്നാമതുള്ളത്. രാജസ്ഥാന് 16 പോയന്റുകളാണുള്ളത്. കൊൽക്കത്തയ്ക്കുള്ളത് 10 പോയന്റുകളുമാണുള്ളത്. മൂന്നാമതുള്ള ചെന്നൈ സൂപ്പർ കിങ്‌സിനും നാലാമതുള്ള സൺ റൈസേഴ്‌സ് ഹൈദാരാബാദിനും പത്ത് പോയന്റുകളാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗവിനും ആറാമതുള്ള ഡൽഹിയ്ക്കും പത്ത് പോയന്റായതിനാൽ ആരൊക്കെ പ്ലേ ഓഫ് യോഗ്യത നേടുമെന്നത് കണ്ടറിയണം.