കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു വെള്ളൂർ സ്വദേശികളായ വൈഷ്ണവ്, ജിഷ്ണു വേണുഗോപാൽ എന്നിവരാണ് മരിച്ചത് വടയാറിൽ ഉത്സവത്തിന് പോയി മടങ്ങുമ്പോൾ വഴി ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്
ഇന്നു പുലർച്ചെ മൂന്നു മണിയോടെ വെളളൂർ ശ്രാങ്കുഴി ഭാഗത്താണ് അപകടം. വടയാറിൽ ഉത്സവത്തിനു പോയി മടങ്ങുംവഴി പുലർച്ചെയാണ് അപകടമുണ്ടായത്. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. കോട്ടയം മംഗളം കോളജിലെ BBA വിദ്യാർത്ഥികളാണ്.
