ഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. 2 ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നതായി ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.(Two soldiers martyred in terrorist attack in Jammu and Kashmir)
ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ അഞ്ചു പേര്‍ അതിഥി തൊഴിലാളികളും ഒരാൾ ഡോക്ടറുമാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.