തൃശൂര്‍: ദേശീയപാതയില്‍ തൃപ്രയാറിൽ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.Two scooter passengers died when a container lorry and a scooter collided on the national highway near Thriprayar Centre
വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പില്‍ രാമദാസിന്റെ മകന്‍ ആശിര്‍വാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടില്‍ സഗീറിന്റെ മകന്‍ ഹാഷിം (18) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തൃപ്രയാര്‍ വി ബി മാളിനടുത്തായിരുന്നു അപകടം നടന്നത്. രണ്ട് പേര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.