ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജെയ്സൻ, ബിജു എന്നിവരെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയെന്നാണ് സംശയം. ഇന്ന് രാവിലെ ഇവിടെയെത്തിയ തൊഴിലാളികളാണ് വാഹനവും ഇവരുടെ വസ്ത്രവും ചെരിപ്പും കരയിൽ കിടക്കുന്നത് ശ്രദ്ധിച്ചത്. പോലീസും ഫയർഫോഴ്സും ഇവിടെയെത്തിയിട്ടുണ്ട്.