web analytics

കോട്ടയം പാലായിൽ ആറ്റില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയെയുൾപ്പെടെ രണ്ടുപേരെ കാണാതായി

പാലാ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ആല്‍ബിന്‍ ജോസഫ് (21),അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോന്‍ (19) എന്നിവരെയാണ് കാണാതായത്.

ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ച വൈകിട്ട് നാലരയോടെ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്.

പഠിക്കുന്ന സ്ഥാപനത്തിന് സമീപം ഹോസ്റ്റലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവര്‍ ഇടയ്ക്ക് ഇതേ കടവില്‍ കുളിക്കാന്‍ പോകുമായിരുന്നു. നാലു പേരാണ് ശനിയാഴ്ച കുളിക്കാനിറങ്ങിയത്.

രണ്ടു പേര്‍ നീന്തി രക്ഷ പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു.

പാക്കിസ്ഥാനെ സാമ്പത്തികമായും പൂട്ടാനൊരുങ്ങി ഇന്ത്യ; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്

പാക്കിസ്ഥാനെ സാമ്പത്തികമായും പൂട്ടാൻ ഒരുങ്ങി ഇന്ത്യ. ഇതിന് മുന്നോടിയായി പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തി. പാക്കിസ്ഥാനിൽനിന്നുള്ള വസ്തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാൻ പൗരർക്ക് വീസ റദ്ദാക്കുകയും ചെയ്തത്നു പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോഴത്തെ കടുത്ത നീക്കം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നു മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്ഥാനിൽനിന്ന് 4,20,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നു.

ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 2023–24 വർഷത്തിൽ 110 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തെങ്കിൽ 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഈ പൂവിന് മണം മാത്രമല്ല ഗുണവുമുണ്ട്

ഈ പൂവിന് മണം മാത്രമല്ല ഗുണവുമുണ്ട് മുഹമ്മ: നന്ത്യാർവട്ട പൂ ചിരിച്ചു,​ നാട്ടുമാവിന്റെ...

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; സംഭവം കൊച്ചിയിൽ കൊച്ചി: കൊച്ചിയിലെ സ്‌കൂളിൽ...

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

വ്യാഴാഴ്ച്ച വരെ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

Related Articles

Popular Categories

spot_imgspot_img