web analytics

നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു

നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു

കൊച്ചി: കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്ന് രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. ഇന്നലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലാണ് സംഭവം. സാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ചാടിപ്പോയത്.

മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് ഇരുവർക്കുമേതിരെയുള്ള കേസ്.

കേന്ദ്രത്തിലെ വനിതാ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവര്‍ വാഹനത്തില്‍ കയറി പോകുകയായിരുന്നുവെന്നാണ് അധികൃതര്‍ നൽകുന്ന വിവരം.

31 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി; അധ്യാപികയെ പറ്റിച്ച് കൊണ്ടുപോയത് 27.5 ലക്ഷവും 21 പവനും

പരപ്പനങ്ങാടി: 31 വർഷങ്ങൾക്ക് ശേഷമുള്ള പൂർവ്വവിദ്യാർത്ഥി സംഗമം പഴയ ഓർമ്മകൾ പുതുക്കാനുള്ള വേദിയായി മാറാതെ, വലിയ തട്ടിപ്പിനും വിശ്വാസവഞ്ചനക്കും വഴിതെളിച്ചു.

സംഗമത്തിൽ അധ്യാപികയെ കണ്ടുമുട്ടി, ബന്ധം ശക്തമാക്കിയ മുൻവിദ്യാർത്ഥി പിന്നീട് കോടികൾ വിലമതിക്കുന്ന പണവും സ്വർണവും തട്ടിയെടുത്തു. ഒളിവിലായ ഇയാളെയും ഭാര്യയെയും പോലീസ് പിടികൂടി.

പിടിയിലായത് ദമ്പതികൾചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർകല ഫിറോസ് (51), ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടിയത്.

അധ്യാപികയോട് അടുപ്പം നേടി തട്ടിപ്പ്1988-90 കാലഘട്ടത്തിൽ തന്നെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് പ്രതിയുടെ ലക്ഷ്യം. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ ശേഷം, ഫിറോസ് അധ്യാപികയുടെ വിശ്വാസം നേടി.

പിന്നീട് ഭാര്യയുമായി അധ്യാപികയുടെ വീട്ടിലെത്തി സ്വർണം അടിസ്ഥാനമാക്കി ഒരു ബിസിനസ് തുടങ്ങാൻ പണം ആവശ്യമാണെന്ന് പറഞ്ഞു.ആദ്യം അധ്യാപിക ഒരുലക്ഷം രൂപ നൽകി.

പിന്നീട് “ലാഭവിഹിതം” എന്ന പേരിൽ പ്രതി മാസത്തിൽ 4000 രൂപ വീതം തിരിച്ചുനൽകി, അധ്യാപികയുടെ വിശ്വാസം വർധിപ്പിച്ചു. തുടർന്ന് മൂന്നു ലക്ഷം രൂപ കൂടി വാങ്ങി, ഇതിന് മാസത്തിൽ 12,000 രൂപ വീതം നൽകി.

27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും നഷ്ടമായിതുടർന്ന് പല തവണകളായി 27.5 ലക്ഷം രൂപ അധ്യാപികയിൽ നിന്ന് കൈപ്പറ്റി. എന്നാൽ പിന്നീട് ലാഭവിഹിതം നൽകുന്നത് നിർത്തി.

Summary: Two Nigerian women escaped from the Sakhi Care Center in Kakkanad. The search for them has been intensified.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ദൃശ്യം പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു സൗത്ത് യോർക്ഷർ: പീഡിപ്പിച്ചതായി...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img