ബ്രിജ് ഭൂഷന്റെ മകന്റെ അകമ്പടി വാഹനമിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ മകൻ കരൺ ഭൂഷൺ സിംഗിന്‍റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഉത്തർപ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ 17 വയസ്സുകാരനായ റെഹാൻ ഖാൻ ആണ്. മറ്റെയാൾ 24 വയസ്സുള്ള ഷെഹ്‌സാദ് ഖാനാണ്. എസ്‌യുവി പിടിച്ചെടുത്ത പൊലീസ്, ഡ്രൈവർ ലവ്കുഷ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തു.

കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിംഗ്. ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫോർച്യൂണർ എസ്‍യുവി കാറാണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

റെഹാനും ഷെഹ്‌സാദും മരുന്ന് വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ എതിർവശത്ത് നിന്ന് കാർ ഇടിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സീതാദേവി എന്ന അറുപതുകാരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് വൻ ജനക്കൂട്ടം സംഭവ സ്ഥലത്ത് തടിച്ചുകൂടി കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നുണ്ട്.

 

 

Read More: മിന്നൽ ​ഭക്ഷ്യ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരിൽ 10 ഹോട്ടലുകൾ പൂട്ടി

Read More: ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി കോടതി

Read More: ജൂൺ ഒന്ന് മുതൽ ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിൽ മാറ്റം; നിലവിലുള്ള രീതികളിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img