web analytics

പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു; പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നാലെ വീണ്ടും ആക്രമണം

തൊടുപുഴ: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾ തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്.Two houses were destroyed by fire in Painav, Idukki

സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷ് പിടിയിലായി.ഈ സമയം വീടുകളിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പന്തം കൊളുത്തി വീടിനു നേര്‍ക്ക് എറിയുകയായിരുന്നു എന്നാണ് പറയുന്നത്. അന്നക്കുട്ടി താമസിച്ചിരുന്ന വീട് പൂര്‍ണമായി കത്തിയ നിലയിലാണ്.

അലമാരയും വീട്ടു സാധനങ്ങളും ഉള്‍പ്പടെ കത്തിയ നിലയിലാണ്. അന്നക്കുട്ടിയുടെ മകന്‍ ജിന്‍സിന്റെ വീടും ഭാഗീകമായി കത്തി.വഴിയിലൂടെ പോയ നാട്ടുകാരാണ് വീട് കത്തുന്നത് കണ്ടത്.

തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് വീടിന് തീയിടുന്നതിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയത് വലിയ വാർത്തയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

Other news

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്! കോഴിക്കോട്: ജില്ലയിൽ പാചകവാതക...

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ മലപ്പുറം: കരുളായി...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

Related Articles

Popular Categories

spot_imgspot_img