ആലപ്പുഴ: ആലപ്പുഴയിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്.
ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.
വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ 1,75,552 രൂപയുടെ നാശനഷ്ടം
പാലക്കാട്: കോട്ടമൈതാനത്ത് റാപ്പര്‍ വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 1,75,552 രൂപയുടെ നാശനഷ്ടം. നഷ്ടപരിഹാര തുക നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ, പട്ടികജാതി വികസന വകുപ്പിന് നോട്ടീസയച്ചു.
പരിപാടിക്കിടയില്‍ കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും ആളുകള്‍ നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. ‘മൂന്നാംവരവ് 3.0’ എന്ന പേരിൽ നടത്തിയ സംഗീത പരിപാടിയിൽ സൗജന്യമായിട്ടായിരുന്നു പ്രവേശനം.
കോട്ടമൈതാനത്തെ വേദിയിലേക്ക് വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതിൽ തിക്കും തിരക്കുമുണ്ടായത്. തുടർന്ന് മൂന്ന് പാട്ട് പാടി വേടന്‍ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.