web analytics

കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു

വീട്ടുജോലിക്കെത്തിയവർ അറസ്റ്റിൽ

കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത്  കിടപ്പുരോഗിയായ വയോധികയുടെ രണ്ടര പവന്റെസ്വർണ മാല മോഷ്ടിച്ച വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകളെ അറസ്റ്റുചെയ്തു.

നെയ്യാർഡാം സച്ചു ഭവനിൽസുനി(41)  അതിയന്നൂർ പനയറത്തല സ്വദേശി മാളു(36)  എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂൺ നാലിനായിരുന്നു മോഷണം.

മസ്‌കിന്‍റെ എക്സിന് പിന്നേം പണികിട്ടി

വെങ്ങാനൂർ സൈനു ഭവനിൽ റിട്ട എസ്.ഐ. ശശിധരന്റെ ഭാര്യയും എൽ.പി.സ്‌കൂൾ അധ്യാപികയുമായ സൈനുവിന്റെ അമ്മ ശാരദയുടെ(77) മാലയാണ് പ്രതികൾ കവർന്നത്.

.കിടപ്പുരോഗിയായ ഇവരുടെ ചികിത്സാർഥമുളള ജോലികൾക്കുവേണ്ടി ഏർപ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

പ്രതികളിൽ മാളുവാണ് മാല ഊരിയെടുത്തത്. തുടർന്ന് ഇരുവരും ചേർന്ന് ബാലരാമപുരത്തുളള സ്വർണപണയ ധനകാര്യ സ്ഥാപനത്തിൽ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി.

വസ്ത്രങ്ങളും മൊബൈൽ ഫോണും വാങ്ങി

തുടർന്ന് പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജിൽ മുറിയെടുതത് താമസിച്ചു.  പണയം വെച്ച് കിട്ടിയ രൂപയിൽ നിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും വാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

  മാലനഷ്ടപ്പെട്ടതും ജോലിക്കാരികളെ കാണാതായതിനെയും തുടർന്ന് സൈനു ഇവരെ ഫോണിൽ വിളിച്ചിരുന്നു. മടങ്ങിവരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവർ വന്നിരുന്നില്ല.

കപ്പലിൽ ഇറങ്ങേണ്ടത് കരയിൽ ഇറക്കി; ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത്

ഇതേ തുടർന്ന് സൈനു വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ജോലിക്കാർ പിടിയിലാകുന്നത്.

കിട്ടിയ പണത്തിൽ നിന്ന് ബീമാപളളിയിലെ കടയിൽ നിന്ന് മൊബൈൽ ഫോണും വസ്ത്രങ്ങളും വാങ്ങിയിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. പണവും സ്വർണാഭരണവും പോലീസ് കണ്ടെടുത്തു.

എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ.മാരായ എം.പ്രശാന്ത്, സേവിയർ,  സി.പി.ഒ.മാരായ വിനയകുമാർ, റിജിൻ,വനിത പോലീസുകാരായ രഞ്ചിമ, രാധി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

യുവതിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കാണാനില്ലെന്ന് പരാതി കിട്ടിയതിന് പിന്നാലെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. 

സംഭവത്തിൽ അയൽവാസി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

നെയ്യാറ്റിൻകര പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് പന്ത്രണ്ടാം തീയതി മുതൽ കാണാതായത്. 

പിന്നീട്പ്രിയംവദയെ സമീപത്തെ വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

സംഭവത്തിൽ വീടിന് സമീപമുള്ള രണ്ടുപേരെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.

മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അതേസമയം പ്രിയംവദയ്ക്ക് വീടിന് സമീപത്തെ മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നുമാണ് പോലീസിന് ലഭിച്ച മറ്റൊരു സൂചന. 

പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്. 

ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം

വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കിടക്കുന്ന വിവരം തൊട്ടടുത്ത് താമസിക്കുന്ന വയോധികയോട് കുട്ടികൾ അറിയിക്കുകയായിരുന്നു.

തുടർന്ന് കുട്ടികൾ പറഞ്ഞത് പ്രകാരം വയോധിക വീട് പരിശോധിച്ചപ്പോൾ മൃതദേഹം അവിടെ കണ്ടിരുന്നില്ല. 

ങ്ങുടർന്ന്സംഭവത്തിൽ സംശയം തോന്നിയ വയോധിക ഈ വിവരം സ്ഥലത്തെ വൈദികനെ വിവരം അറിയിക്കുകയും, പിന്നീട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. 

വീടിന് സമീപമുള്ള സന്തോഷ്, വിനോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

English Summary :

two female domestic workers stealing a 2.5 sovereign gold chain from a bedridden elderly person in Vizhinjam

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ…

ട്രംപിന്റെ നൊബേൽ പുരസ്കാരം തടഞ്ഞത് താൻ... ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ്...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ്

തീയണക്കാൻ പോകുന്ന ഞങ്ങളുടെ നെഞ്ചിൽ തീയാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ...

സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി യുവതി; കയ്യിൽ കുഞ്ഞുമായി വൈറൽ വീഡിയോ

സ്വപ്നമായ ബിരുദദാനച്ചടങ്ങിന് പണം ഇല്ല; സാമ്പത്തിക പ്രതിസന്ധി മറികടന്ന അഭിമാനം ബിരുദദാനച്ചടങ്ങ് ഏതൊരു...

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും തിരുവനന്തപുരം: കന്യാകുമാരി തീരത്തെ ചക്രവാതച്ചുഴിയെ...

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പരിശോധന നിർദേശം

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ് സിഡ്നി: സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ...

Related Articles

Popular Categories

spot_imgspot_img