കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ. എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിൽ ആണ് ആവശ്യം മുന്നോട്ടുവച്ചത്. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം.Two days menstrual leave for women police officers
മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല എന്നും സമ്മേളനത്തിൽ പറഞ്ഞു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡി എ കുടിശിക ഉടനടി തീർത്ത് നൽകണം. വർദ്ധിച്ച് വരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്ത് ഭാവിയിൽ സമയബന്ധിതമായി ഡി എ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയിൽ നടക്കുന്ന കെ പി എ എറണാകുളം ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് പി എസ് ഷിയാസ് അധ്യക്ഷത വഹിച്ചു.