പാലക്കാട്: മണ്ണാർകാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് ഇരിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് ശബരീഷ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തു വെച്ചാണ് സരോജിനി കുഴഞ്ഞ് വീണുമരിച്ചത്.
അതേസമയം, ചൂട് കാരണമാണോ ഇരുവരും കുഴഞ്ഞ് വീണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്.
Read Also: ഡൽഹിയിലെ സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണി വ്യാജം; സന്ദേശം അയച്ചത് റഷ്യൻ സെർവറിൽ നിന്ന്