കാസറഗോഡ് പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. Two children killed, three injured in Kasaragod KSRTC bus-car collision.
കണിച്ചിറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കുട്ടികളായ സൈൻ റൊമാൻ (9) ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ മൂന്ന് പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു.