web analytics

അനധികൃതമായി അതിർത്തി കടന്നെത്തിയ രണ്ടു യുവതികൾ പിടിയിൽ; എറണാകുളം റൂറൽ പോലീസ് ഈ മാസം പിടികൂടിയത് ഏഴു പേരെ

ഓപ്പറേഷൻ ക്ലീൻ”, രണ്ട് ബംഗ്ലാദേശി യുവതികൾ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും കണ്ടെടുത്തു. 2024 ഫെബ്രുവരി മുതൽ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. 

യുവതികൾക്ക് ഇവിടെ  സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ  പദ്ധതി പ്രകാരം

ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഏഴായി. 

പെരുമ്പാവുർ ബംഗാൾ കോളനിയിൽ നിന്നും തസ്ലീമ ബീഗമെന്ന യുവതിയേയാണ് ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയിൽ നിന്ന് ഹൊസൈൻ ബെലോർ ,എടത്തലയിൽ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരിൽ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയാണ് ജനുവരിയിൽ പിടികൂടിയത്. 

ഇവരിൽ നിന്ന് ആധാർ കാർഡ് ഉൾപ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു.

അനധികൃതമായി ബംഗ്ലാദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചാൽ പോലീസിൻ്റെ 9995214561 എന്ന നമ്പറിൽ അറിയിക്കുക

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

Related Articles

Popular Categories

spot_imgspot_img