യുകെയിൽ കാറിന്റെ ഡിക്കിയിൽ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ: ഭർത്താവ് ഒളിവിൽ !

ലണ്ടനില്‍ മരണമടഞ്ഞ ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ല എന്ന 24കാരിയുടെ മരണം സംബന്ധിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു ഡല്‍ഹി പോലീസ്. ഭർത്താവ് പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. വിവരം സൗത്ത് വെസ്റ്റ് ഡി സി പി സുരേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്.

മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികിട്ടിയിട്ടില്ല. ഗാര്‍ഹിക പീഡനം സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങൾ ചേത്താണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്.

ഭർത്താവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഡല്‍ഹി പോലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തി വരികയാണ് എന്നാണ് അറിയുന്നത്.

ലാംബയെ പ്രധാന പ്രതിയാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ലണ്ടനിലെ ബ്രിസ്‌ബെയിന്‍ റോഡിലായിരുന്നു കാര്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നാലെ കൊലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിലാണ് കൊലപാതകം...

Other news

ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം ഡ്രമ്മിലടച്ച് സിമന്റിട്ടു; ഭാര്യയും, കൂട്ടാളിയും പിടിയിൽ

മീററ്റ്: ഉത്തർപ്രദേശിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലടച്ച സംഭവത്തിൽ ഭാര്യയും,...

ഈ പോക്ക് 70000ത്തിലേക്ക്; ഒരു തരി പൊൻതരിക്ക് തീ വില; സ്വർണക്കുതിപ്പ് തുടരുമെന്ന് വിദഗ്ദർ

ഒരു തരി പൊൻതരിക്കു പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില...

തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബില്ല, പക്ഷേ തേനീച്ചയുണ്ട്; കളക്ടർക്കും കിട്ടി ഒരു കുത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പരിശോധന നടത്തിയവർക്ക്...

സ്വന്തം കള്ള് വേണ്ട, മലയാളിക്ക് പ്രിയം ബിയറിനോട്; ഉപയോഗത്തിൽ ഇരട്ടിയിലധികം വർധന

തിരുവനന്തപുരം: കേരളത്തിൽ ബിയർ കുടിക്കുന്നവരുടെ എന്നതിൽ വൻ വർധന. ബിയര്‍ ഉപയോഗത്തില്‍...

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി! ഒന്നും, രണ്ടുമല്ല 38 ഓളം ചെടികൾ; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാക്കൾ പിടിയിൽ....

13 വയസ്സുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും 13 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുകൂടിയായ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!