web analytics

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

തിരുവനന്തപുരം: കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ട്വന്റി ട്വന്റി കൺവീനർ സാബു എം. ജേക്കബ് ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സാബു എം. ജേക്കബും പങ്കെടുത്തു. വികസനം നടപ്പാക്കുന്ന പാർട്ടിയാണ് ട്വന്റി ട്വന്റിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

സാബു ജേക്കബ് നാട്ടിലെ വലിയ തൊഴിൽദാതാവാണെന്നും, വികസിത കേരളത്തിന്റെ ഭാഗമായി ട്വന്റി ട്വന്റി മുന്നോട്ടുപോകണമെന്നാണ് എൻഡിഎയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാണെന്നും, എൻഡിഎ മുന്നോട്ടുവയ്ക്കുന്ന “വികസിത കേരളം” എന്ന കാഴ്ചപ്പാടിന് ജനപിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ച ഇടതുമുന്നണി സംസ്ഥാനത്തെ പിന്നോട്ടാക്കിയതായും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. 

വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരുമായി നിലനിന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കെതിരെ സ്വതന്ത്രമായി മത്സരിച്ചിരുന്നു.

 എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി അധികാരം നേടുകയും ചെയ്തിരുന്നു.

English Summary

The Twenty Twenty party from Kizhakkambalam has officially joined the NDA, BJP state president Rajeev Chandrasekhar announced. The formal declaration will be made at an event attended by Prime Minister Narendra Modi, where Twenty Twenty convener Sabu M. Jacob will also be present. Chandrasekhar said Twenty Twenty represents development politics and expressed confidence that the NDA’s vision of a “Developed Kerala” will gain public support in the upcoming elections.

twenty-twenty-party-joins-nda-kizhakkambalam-kerala

Twenty Twenty, NDA, BJP Kerala, Rajeev Chandrasekhar, Sabu M Jacob, Kizhakkambalam, Kerala Politics, Local Body Politics

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!

മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ ബോളിവുഡ്...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

ക്രിസ്തീയ ഭക്തിഗാന കുലപതി ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കൊച്ചി: കേരളത്തിലെ ക്രിസ്തീയ ഭക്തിഗാന ശാഖയെ ആത്മീയതയുടെയും സംഗീതത്തിന്റെയും പുതിയ തലങ്ങളിലേക്ക്...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img