തീരാനോവായി മകന്റെ മരണം; ടിടിഇ വിനോദിന്റെ അമ്മ അന്തരിച്ചു

കൊച്ചി: ടിക്കറ്റ് ചോദിച്ചതിന് അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത(67) അന്തരിച്ചു. വിനോദ് കൊല്ലപ്പെട്ട് നാലു മാസം പിന്നിടുമ്പോഴാണ് ലളിതയുടെ വിയോഗം. പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്ന ലളിത മകന്റെ മരണത്തിനു പിന്നാലെ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതേ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ വർധിക്കുകയായിരുന്നു.(TTE Vinod’s mother passed away)

പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകൾ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ. തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് ഈ വർഷമായിരുന്നു. മകന്റെ മരണത്തിന് പിന്നാലെ മകളുടെ ഒപ്പമായിരുന്നു ലളിത കഴിഞ്ഞിരുന്നതെങ്കിലും ഇടയ്ക്ക് മഞ്ഞുമ്മലിലെ വിനോദിന്റെ വീട്ടിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അതിഥി തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. സംഭവം. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത പാളത്തിലേക്ക് തലയിടിച്ചാണ് വിനോദ് വീണത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

Related Articles

Popular Categories

spot_imgspot_img