അധികാരമേറ്റെടുത്ത ഉടൻതന്നെ യു.എസ്. മെക്‌സിക്കൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാൻ ട്രംപ് തയാറെടുക്കുന്നതായി റിപ്പോർട്ട് . മെക്‌സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ ഉൾപ്പെടെ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടണിലെ പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
സായുധ സേനയെ അതിർത്തിയിലേക്ക് അയക്കാൻ പ്രതിരോധ വകുപ്പിന് നിർദേശം നൽകുമെന്ന് ഇൻകമിങ്ങ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഭയാഥികളായി എത്തുന്നവരുടേയും കുടിയേറ്റക്കാരുടേയും മക്കൾക്ക് ലഭിക്കുന്ന ജന്മാവകാശ പൗരത്വം എടുത്തുകളയും.
അഭയാർഥികളെ പുനരധിവസിക്കുന്നത് നാലു മാസം നിർത്തിവെക്കും. അനധികൃത കുടിയേറ്റക്കാർ ചെയ്യുന്ന ചില കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നടപ്പാക്കും. തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് കടത്തു സംഘങ്ങളെ സൈനികരെ ഉപയോഗിച്ച് നേരിടാനും ട്രംപിന് പദ്ധതികളുണ്ട്.