ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷമുൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു…വീണ്ടും അവകാശവാദവുമായി ട്രംപ്
ന്യൂയോർക്ക്: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും പഴയ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം സംബന്ധിക്കുന്ന പട്ടിക നിരത്തിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ‘റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ 31 വർഷം നീണ്ട രക്തച്ചൊരിച്ചിൽ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്നാണ് ട്രംപിന്റെ വാദം. “31 വർഷമായി രക്തപാതമയമായിട്ടു നടന്ന റിപ്പബ്ലിക് ഓഫ് കോംഗോ – റുവാണ്ട യുദ്ധം നിരവധി സമരങ്ങൾ അവസാനിപ്പിക്കാൻ താൻ ഇടപെട്ടു,” എന്നായിരുന്നു ട്രംപിന്റെ എഴുത്ത്. “ആ യുദ്ധത്തിൽ 7 ലക്ഷം പേരാണ് കൊല്ലപ്പെട്ടത് – അതു നിർത്തിയത് ഞാനാണ്,” അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
റേഡിയോ അവതാരകനായ ഷാർലമെയിൻ ദ ഗോഡ് തന്റെ നേട്ടങ്ങളെക്കുറിച്ച് അറിയില്ലെന്ന് ആരോപിച്ചുകൊണ്ട്, ട്രംപ് തന്റെ മുൻകാല നേട്ടങ്ങൾ വിശദീകരിക്കുന്നതും ഈ പോസ്റ്റിൽ ഉൾപ്പെട്ടിരുന്നു. “ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചതായും, ഇറാന്റെ ആണവശേഷിയെ നിർമാർജ്ജനം ചെയ്തതായും, തുറന്ന അതിർത്തി അടച്ചതായും, ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചതായും” ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിൽ താൻ നയിച്ച മധ്യസ്ഥതയെ കുറിച്ച് ട്രംപ് മുമ്പും പല തവണ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ തികച്ചും വ്യത്യസ്തമായ നിലപാടിലാണ്. ഇത് ഇന്ത്യയിൽ നേരത്തെ വലിയ രാഷ്ട്രീയ ചർച്ചക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
പാർലമെന്റിൽ അടുത്തിടെ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയ്ക്കിടയിൽ, ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
‘ആ വട്ടനോട് സംസാരിക്കാൻ താൽപ്പര്യമില്ല’; അഭ്യൂഹം തള്ളി ട്രംപ്
വാഷിംഗ്ടൺ: ട്രംപ്- മസ്‌ക് വാക്പോര് കടുക്കുന്നതിനിടെ ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹം തള്ളി വൈറ്റ്ഹൗസ്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഫോണിലൂടെ പരിഹാസ രൂപേണയായിരുന്നു ട്രംപിൻ്റെ മറുപടിയെന്നു എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
‘നിങ്ങൾ ഉദ്ദേശിക്കുന്നത് ആ വട്ട് പിടിച്ച ആളെയാണോ?’ എന്ന് പ്രസിഡന്റ് ട്രംപ് ചോദിച്ചു എന്നാണ് റിപ്പോർട്ട്. മസ്കിനോട് സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമില്ലെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്‌ക് തന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ മസ്‌കുമായി സംസാരിക്കാൻ താൻ തയ്യാറല്ലെന്നുമാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്. മസ്കുമായി ബന്ധപ്പെട്ട പരസ്യമായ ഏറ്റുമുട്ടലിൽ സവിശേഷമായ ആശങ്കയില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ എക്‌സിൽ മസ്‌ക് പ്രത്യേക അഭിപ്രായസർവേയ്ക്ക് തുടക്കം കുറിച്ചു.
റിപ്പബ്ലിക്കൻസും ഡെമോക്രറ്റുകളും അല്ലാത്ത, എൺപത് ശതമാനം വരുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സമയമായില്ലേ എന്ന ചോദ്യമാണ് സർവേയ്‌ക്കൊപ്പം ഇലോൺ മസ്‌ക് ഉന്നയിച്ചത്.
യു.എസ് പ്രസിഡൻ്റുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടത്.
ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് പറഞ്ഞു.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതുകൊണ്ടാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് പറയുന്നു.സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിട്ടുണ്ട്.
‘വലിയ ബോംബ് ഇടേണ്ട സമയമായി, യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. ഫയൽ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്.
എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക എന്നുംസത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.
English Summary:
After Indian Prime Minister Narendra Modi’s Parliament statement that no country mediated the India-Pakistan conflict, former U.S. President Donald Trump reiterated his old claim of playing a role in resolving it. In a post shared on Truth Social, Trump listed international disputes he claimed to have ended — including the India-Pakistan standoff.