web analytics

ട്രംപിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’

ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (CVI) എന്ന സിരാസംബന്ധമായ ആരോഗ്യപ്രശ്നം ഉള്ളതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവിധ ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമംവരുത്തികൊണ്ടാണ് ഈ ഔദ്യോഗിക പ്രതികരണം.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ്, ട്രംപിന് CVI എന്ന രോഗം ഉള്ളതായി പരിശോധകളിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കി.

വൈറ്റ് ഹൗസ് മെഡിക്കൽ ടീമിന്റെ വിലയിരുത്തലിന്റെ ഭാഗമായാണ് ട്രംപിന് അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയത്. ഈ പരിശോധനയിലാണ് അസുഖം കണ്ടെത്തപ്പെട്ടത്. ഇതിനപ്പുറം മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ലീവിറ്റ് പറഞ്ഞു.

ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൈയുടെ പിൻഭാഗത്തുള്ള പാടുകൾ മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കുകയാണെന്ന് ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇവയോടൊക്കെ കൂടിയുള്ള ചര്‍ച്ചകൾക്കൊടുവിലാണ് അദ്ദേഹത്തിന്റെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തുകയും CVI സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്.

ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്നത് സിരകളുടെ പ്രവർത്തനം തകരാറിലാവുകയും രക്തം ശരിയായ ദിശയിൽ ഒഴുകാൻ തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിന്റെ ഫലമായി കാലുകളിൽ രക്തം കെട്ടിനിൽക്കുകയും സിരകളിൽ സമ്മർദ്ദം ഉയരുകയും ചെയ്യുന്നു.

പ്രായം കൂടുതലായ ആളുകളിൽ, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ, ഈ രോഗം സാധാരണമായി കാണപ്പെടുന്ന ഒരവസ്ഥയാണെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.

യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് ഡോണൾഡ് ട്രംപ്: കാരണം ഇലോൺ മസ്‌കിന്റെ മകന്റെ ഒരു പ്രവർത്തി !

യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ച മേശയാണ് ട്രംപ് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചത്.

ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ഈ മേശയ്‌ക്കരികിൽ ട്രംപിനൊപ്പമാണ് ഇരുന്നത്. ഇതിനിടയിൽ

ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നതു കണ്ടതിനു ദിവസങ്ങൾക്കുശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്.

മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ട്രംപിനൊപ്പം കുട്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുശേഷമാണ് മേശ മാറ്റിയതെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം.

ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണ് ട്രംപ് എന്നും ഇതിനാലാണു മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.

145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ് ഓക്ക് തടികൊണ്ട് നിർമ്മിച്ച ഈ മേശ.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം ആരും ശ്രദ്ധിച്ചില്ല

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം കൊച്ചി: മലയാള സിനിമ...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത അബുദാബി: യുഎഇയിൽ കനത്ത...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

Related Articles

Popular Categories

spot_imgspot_img