web analytics

യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി അന്തർവാഹിനി; ബോംബിട്ടു തകർത്ത് ട്രംപ്; രക്ഷപെട്ടത് 25,000 ആളുകൾ

യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി എത്തിയ അന്തർവാഹിനി ബോംബിട്ടു തകർത്ത് ട്രംപ്

വാഷിങ്ടൻ: ലഹരി മരുന്ന് കടത്തുന്നതിനായി യുഎസിലേക്ക് എത്തിയ മുങ്ങിക്കപ്പലിനെ (സബ്‌മറീൻ) ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.

അന്തർവാഹിനിയിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ വെടിയേറ്റ് കൊല്ലപ്പെട്ടു. ബാക്കിയുള്ള രണ്ടുപേരെ യുഎസ് സേന പിടികൂടിയ ശേഷം സ്വദേശമായ ഇക്വഡോർ, കൊളംബിയ എന്നിവിടങ്ങളിലേക്കും തിരിച്ചയച്ചു.

ഇവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട രാജ്യങ്ങൾ അറിയിച്ചു.

ട്രംപിന്റെ വാക്കുകളിൽ, “അന്തർവാഹിനി യുഎസ് തീരത്ത് എത്തിപ്പെട്ടിരുന്നെങ്കിൽ കുറഞ്ഞത് 25,000 അമേരിക്കക്കാരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു.

യു.എസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപ്രക്ഷോഭങ്ങളിൽ ഒന്നായി ‘നോ കിങ്സ് മാർച്ച്’; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

” യുഎസിലേക്ക് വൻതോതിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമമായിരുന്നുവിതെന്ന് ട്രംപ് വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇത്തരത്തിലുള്ള ഭീഷണികളോട് ഇനി യാതൊരു ഇളവും കാണിക്കില്ലെന്നും ലഹരി മരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും സംഭവത്തെ സ്ഥിരീകരിച്ചു. യുഎസിൽ പിടിയിലായ കൊളംബിയൻ പൗരനെ തിരിച്ചയച്ചതായി പെട്രോ അറിയിച്ചു.

യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി എത്തിയ അന്തർവാഹിനി ബോംബിട്ടു തകർത്ത് ട്രംപ്

ഇയാൾക്കെതിരെ ആഭ്യന്തര നിയമനടപടികൾ ആരംഭിക്കുമെന്ന് കൊളംബിയൻ സർക്കാർ അറിയിച്ചു. ഇക്വഡോർ അധികൃതരും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള ലഹരി മരുന്ന് കടത്തൽ തടയാൻ അമേരിക്ക കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുകയാണ്.

സെപ്റ്റംബർ മുതൽ ഇതുവരെ യുഎസ് സേന ആറോളം സ്പീഡ് ബോട്ടുകൾ തകർത്തതായി പ്രതിരോധവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബോട്ടുകളിലൂടെ കോടിക്കണക്കിന് ഡോളർ വിലവരുന്ന കൊക്കെയ്ൻ, ഹെറോയിൻ മുതലായ ലഹരി വസ്തുക്കളാണ് കടത്തിയിരുന്നത്.

യുഎസ് അധികാരികൾ അന്തർവാഹിനി എവിടെ നിന്നാണ് പുറപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രതിരോധ വിദഗ്ധർ പറയുന്നത് പ്രകാരം, ഇത്തരം കപ്പലുകൾ സാധാരണയായി കൊളംബിയയിലോ പെറുവിലോ ഉള്ള വനമേഖലകളിൽ രഹസ്യമായി നിർമ്മിക്കപ്പെടുന്നതാണ്.

ചെറുതായിട്ടുള്ള ഇവ കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ ലഹരി കടത്തൽ സംഘങ്ങൾ ഇതിനെയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

ഇവ സാധാരണയായി പസഫിക് മഹാസമുദ്രം വഴി മധ്യ അമേരിക്കയിലേക്കോ മെക്സിക്കോയിലേക്കോ നീങ്ങുകയും അവിടെ നിന്ന് കരമാർഗം യുഎസിലേക്ക് കടത്തുകയുമാണ് പതിവ്.

അന്തർവാഹിനിയുടെ പാതയും ലക്ഷ്യസ്ഥാനവും സംബന്ധിച്ച വിശദമായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

കടത്തലിന് പിന്നിലെ അന്താരാഷ്ട്ര സംഘങ്ങളെ തിരിച്ചറിയാനും മറ്റെവിടെയൊക്കെ സമാനമായ പ്രവർത്തനങ്ങൾ നടക്കുന്നതാണെന്ന് കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷമാണ് ലഹരി മരുന്ന് കടത്തൽക്കെതിരായ സമരത്തിന് കൂടുതൽ ശക്തിയേറിയ രൂപം ലഭിച്ചത്.

പ്രതിരോധ വിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും അധിക പണം അനുവദിച്ച് അതിർത്തി സുരക്ഷ കർശനമാക്കിയതോടെയാണ് യുഎസ് സമുദ്രപരിധികളിൽ ഇത്തരം പിടിച്ചെടുപ്പുകൾ വർധിച്ചത്.

യുഎസിലേക്കുള്ള ലഹരി മരുന്ന് കടത്തൽ കഴിഞ്ഞ വർഷം 40 ശതമാനം കുറയാനായതും ഈ നടപടികളിലൂടെയാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

എങ്കിലും, മയക്കുമരുന്ന് കാർട്ടലുകൾ രഹസ്യമായി പുതിയ മാർഗങ്ങൾ അന്വേഷിക്കുകയാണെന്ന് സുരക്ഷാ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!

തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ കുടുംബതർക്കത്തിന്റെ പേരിൽ ഭർത്താവിനെ...

Related Articles

Popular Categories

spot_imgspot_img