വിദേശ സിനിമകള്‍ക്ക് 100% താരിഫ്
വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകൾക്ക് 100% താരിഫ് (നികുതി) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്നാണ് ട്രംപ് ആരോപിക്കുന്നത്.
‘ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്’ എന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.’
ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്നും ട്രംപ് പറയുന്നു.
കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100% താരിഫ് ഏര്‍പ്പെടുത്തുന്നു’ എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം എങ്ങനെയാണ് ഈ താരിഫ് നടപ്പാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി, കോംകാസ്റ്റ്, പാരാമൗണ്ട് സ്‌കൈഡാന്‍സ്, നെറ്റ് ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള കമ്പനികളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള തന്റെ പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തിരുന്നു.
Summary: US President Donald Trump announced that a 100% tariff will be imposed on films produced outside the United States. The announcement was made through his social media platform, Truth Social.









