web analytics

ഇന്നലത്തെ പരിപാടിയില്‍ മദ്യവും വിളമ്പി; മണിയന്‍ പിള്ളയെ കേസില്‍ നിന്നും രക്ഷിച്ച ഉന്നതന്‍ ആര്

ഇന്നലത്തെ പരിപാടിയില്‍ മദ്യവും വിളമ്പി; മണിയന്‍ പിള്ളയെ കേസില്‍ നിന്നും രക്ഷിച്ച ഉന്നതന്‍ ആര്

തിരുവനന്തപുരം: ‘അവതാരങ്ങളെയൊന്നും വച്ചുപൊറിപ്പിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ പത്ത് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്ന പിണറായി വിജയന്റെ ഭരണകാലത്ത്, അതീവ സ്വാധീനമുള്ള വ്യക്തികളുടെ പേരുകൾ വീണ്ടും വീണ്ടും ഉയരുകയാണ്.

അത്തരത്തിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരാളുടെ നേതൃത്വത്തിൽ നടന്ന ആഡംബര ടെന്നീസ് ടൂർണമെന്റ് പാർട്ടിയാണ് കഴിഞ്ഞ ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ അരങ്ങേറിയത്.

ഒരു യുവാവിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ടെന്നീസ് ടൂർണമെന്റിന്റെ ആഘോഷ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് വരുന്നതിനിടെയാണ് നടൻ മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കിൽ എത്തിയ രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ച അപകടം ഉണ്ടായത്.

ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന ഈ പാർട്ടിയിൽ പങ്കെടുത്തശേഷം മടക്കയാത്രക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ, പോലീസ് സ്വീകരിച്ച നടപടികളിൽ ഉണ്ടായ അസാധാരണമായ താമസവും ‘മര്യാദയും’ ഗുരുതരമായ സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

പോലീസ് ആസ്ഥാനത്തിന് സമീപം തന്നെ അപകടം നടന്നിട്ടും, രാത്രിയിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ മ്യൂസിയം പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം.

ശ്രീറാം വെങ്കിട്ടരാമൻ കേസിൽ ഉണ്ടായ നടപടിക്രമ പിഴവുകൾ ഇവിടെയും ആവർത്തിച്ചുവെന്നാണ് വിമർശനം. മദ്യപാനം തെളിയിക്കാനാകാത്ത വിധം മണിക്കൂറുകൾ കടന്നുപോയ ശേഷമാണ് നടൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്.

ചിക്കുൻഗുനിയ ബാധിച്ചിരുന്നുവെന്ന വാദങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോയതായും ആരോപണമുണ്ട്.

പരിക്കേറ്റ നിദേവ്, സൂരജ് എന്നീ യുവാക്കളുടെ അവസ്ഥ ഗുരുതരമായിരിക്കെ, സംഭവം കൊലപാതകശ്രമമായി പരിഗണിക്കുന്നതിന് പകരം കേസ് ലഘൂകരിക്കാൻ സ്വാധീനശക്തികൾ ഇടപെട്ടുവെന്ന ആക്ഷേപവും ശക്തമാണ്.

ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ഉന്നതതലത്തിൽ നീക്കങ്ങൾ നടക്കുന്നതായും സൂചനയുണ്ട്.

അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, മദ്യപിച്ച് വാഹനം ഓടിച്ചെന്ന സംശയം ശക്തമാകുകയാണ്.

എന്നിരുന്നാലും, വൈകിയുള്ള അറസ്റ്റ്, പിന്നീട് നടത്തിയ വൈദ്യപരിശോധന, സ്റ്റേഷൻ ജാമ്യം എന്നിവയെല്ലാം ചേർന്ന് കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുമ്പോൾ, ആഭ്യന്തര വകുപ്പിനും പോലീസിനും ഇത് വലിയ നാണക്കേടായി മാറുകയാണ്.

English Summary

The road accident involving actor Maniyanpilla Raju near the Trivandrum Club has triggered serious allegations of political influence and police leniency. The incident reportedly occurred after a private tennis tournament party hosted by a person said to have close ties with the Chief Minister.

trivandrum-club-accident-maniyanpilla-raju-police-controversy

Trivandrum news, Maniyanpilla Raju, Trivandrum Club accident, Kerala police controversy, political influence, road accident Kerala, celebrity controversy, police negligence

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; കൊന്നത് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുള്ള വിഷാദം മൂലമെന്ന് പോലീസ്

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുകാരിയായ പവിത്രയുടെ...

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ നെട്ടോട്ടം

കൊച്ചിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ അടുക്കളകൾ അടച്ചു, ഭക്ഷണത്തിനായി വിദ്യാർത്ഥികളുടെ...

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

യുവാക്കൾക്കിടയിൽ തരംഗമായി ‘സൈബർ കുമ്പസാരക്കൂടുകൾ’; ഡിജിറ്റൽ ലോകത്ത് മനസ്സ് തുറന്ന് ലക്ഷങ്ങൾ

യുവാക്കൾക്കിടയിൽ തരംഗമായി 'സൈബർ കുമ്പസാരക്കൂടുകൾ' ചൈനയിലെ യുവതലമുറ തങ്ങളുടെ ആന്തരിക സംഘർഷങ്ങളും ആർക്കും...

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ...

Related Articles

Popular Categories

spot_imgspot_img