web analytics

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

എന്നാൽ ആനന്ദ് ശിവസേനയിലെ അംഗമായിരുന്നുവെന്നും, ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വിഎസ് ശിവൻകുട്ടി ഈ വിഷയത്തിൽ രാഷ്ട്രീയ നേട്ടം നേടാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

പാർട്ടിയിൽ നിന്ന് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കാമെന്നും, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്ന വിശദീകരണവുമായി ബിജെപി നേതൃത്വവും രംഗത്തെത്തി.

ഒരിക്കലും ബിജെപിയിലെ പ്രവർത്തകനായിരുന്നിട്ടില്ലെന്നും സ്ഥാനാർത്ഥി പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് അംഗത്വമെടുത്തിരുന്നതെന്നും അവർ വ്യക്തമാക്കി.

ആനന്ദിന്റെ മരണം രാഷ്ട്രീയ പ്രചാരണത്തിന് തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണെന്ന് നിർദേശിച്ച നേതാക്കൾ, കെ. മുരളീധരന്റെ വിമർശനങ്ങൾക്കും ശക്തമായ മറുപടി നൽക. മരിച്ച വ്യക്തിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം, ആത്മഹത്യയ്ക്കു മുൻപ് ആനന്ദ് സുഹൃതിനെ അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

ആനന്ദിന്റെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

സ്ഥാനാർത്ഥിത്വനിഷേധം മൂലമുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്കുള്ള കാരണം എന്നാണ് എഫ്‌ഐആർ സൂചിപ്പിക്കുന്നത്.

സഹോദരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള നേതാക്കളായ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ (ആലപ്പുറം കുട്ടൻ), നിയോജകമണ്ഡലം

കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസ് നഗർ കാര്യവാഹക് രാജേഷ് എന്നിവരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി സ്വീകരിക്കും.

കുറിപ്പിൽ ഇവരെ “മണ്ണ് മാഫിയ”യുമായി ബന്ധമുള്ളവരായി ആനന്ദ് ആരോപിക്കുന്നുണ്ട്.

വാർഡിൽ സ്ഥാനാർത്ഥിയാക്കിയ വിനോദ് കുമാറിനെ (അനി) മണ്ണ് മാഫിയയുടെ താൽപര്യത്തിനു വേണ്ടിയാണ് മുന്നോട്ട് കൊണ്ടുവന്നതെന്നും കുറിപ്പിൽ പറയുന്നു.

English Summary

BJP state president Rajeev Chandrasekhar expressed grief over the suicide of RSS worker Anand K. Thambi, who died reportedly after being denied a seat in the Thrikkanapuram ward in Thiruvananthapuram. He clarified that Anand had taken membership in the Shiv Sena and was not listed as a BJP candidate. BJP leaders, including state general secretary Adv. S. Suresh, also stated that Anand had never been a BJP worker.

A voice message Anand sent before his death revealed that he faced humiliation and pressure after being denied the seat. Police registered a case of unnatural death; the FIR states that denial of candidature led to mental distress. Anand’s suicide note names several local BJP and RSS leaders, accusing them of links with illegal “sand mafia” activities. Police will question those mentioned in the note, along with family members.

trivandrum-anand-thambi-suicide-seat-denial-controversy

Thiruvananthapuram, Anand Thambi, Suicide, BJP, RSS, Seat Denial, Political Controversy, Kerala Police

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

Related Articles

Popular Categories

spot_imgspot_img