web analytics

കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു

പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്.

പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ഭർത്താവ് ബിനു (48) വിന് ആനയുടെ അക്രമണത്തിൽ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

കാട്ടിനുള്ളിൽ മീന്മുട്ടിയെന്ന സ്ഥലത്താണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച പകൽ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. കാട്ടുപത്രി, പുളി, തേൻ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ നാലുപേരും കാടിനുള്ളിലേക്ക് പോയത്.

രാവിലെ ഒൻപതു മണിയോടെ ഇവർ ഇവരുടെ വാസ സ്ഥലമായ തോട്ടാപ്പുരയിൽ നിന്നും പോയിരുന്നു. ഒരു മണിക്ക് ശേഷം ബന്ധുക്കൾക്ക് ബിനുവിന്റെ മക്കൾ ഫോൺ വിളിച്ചാണ് അപകട വിവരം അറിയിച്ചത്. ബിനു

വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാൾ സംഭവം വനപാലകരെയും അറിയിച്ചു. തുടർന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളിൽ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സീത മരിച്ചത്. പരിക്കേറ്റ ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു.

സീതയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പീരുമേട് പോലീസ്, വനപാലകർ എന്നിവർ മേൽ നടപടികൾ സ്വീകരിച്ചു.

രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയത് ഇതാണ്

അഹമ്മദാബാദ്: അഹമ്മദാബാദ് അപകടത്തിൽ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിഗോളമുയർന്നതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 

അനിതരസാധാരണമായി താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു…Read More

കണ്‍സെഷന്‍ ചോദിച്ച വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം

കോഴിക്കോട്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അനശ്വര്‍ സുനിലാണ് മര്‍ദ്ദനത്തിനിരയായത്.

ബസ് ജീവനക്കാര്‍ കണ്‍സഷന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്…Read More

പാസ്റ്ററും വയോധികയും കിണറ്റില്‍ മരിച്ചനിലയില്‍

താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നും വാവാടിലേക്ക് യാത്ര ചെയ്യുന്നതിനായാണ് വിദ്യാര്‍ത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടില്‍ ഓടുന്ന അസാറോ എന്ന സ്വകാര്യബസില്‍ കയറിയത്.

എന്നാൽ കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും, അനശ്വര്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചത്……..Read More

കനത്ത മഴ; ഈ ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലവിലെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി നൽകിയത്.

സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കം നടത്തരുത് എന്നും ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

"ഭ.ഭ.ബ"യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ! ദിലീപിനെ...

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത്...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ...

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങി

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ്...

Related Articles

Popular Categories

spot_imgspot_img