തിരുവനന്തപുരം: സ്വകാര്യ ബസുകൾക്കായി സുപ്രധാന നയങ്ങളുമായി ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ. സ്വകാര്യ ബസിടിച്ച് ആർകെങ്കിലും ജീവൻ നഷ്ടമായാൽ ബസിന്റെ പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കും, എല്ലാ സ്വകാര്യ ബസ് ജീവനക്കാർക്കും എൻഒസി നിർബന്ധമാക്കും എന്നും മന്ത്രി അറിയിച്ചു. പുതിയ നയങ്ങളെക്കുറിച്ച് ബസ് ഉടമകളുമായി മന്ത്രി ചർച്ച നടത്തി.(Transport Minister KB Ganesh Kumar’s important policies for private buses)
സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകും, ബസ്സുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് വെക്കും, സമയം തെറ്റി ഓടുന്നത് തടയാൻ സ്വകാര്യ ബസ്സുടമകളെ തന്നെ ചുമതലപ്പെടുത്തും, പെർമിറ്റിൽ നൽകിയ സമയം മുഴുവൻ ബസ് ഓടണം, ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവയ്ക്കുപുറമെ എല്ലാ ബസ്സുകളിലും ക്യാമറ സ്ഥാപിക്കണം, ഇതിനായി മാർച്ച് മാസം വരെ സമയം നൽകും. കൂടാതെ ബസുകളെ പറ്റി പരാതി പറയാൻ ബസിൽ ഒരു നമ്പർ വെക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.