രാഹുൽ തന്നെ റേപ് ചെയ്യണം എന്ന് പറഞ്ഞു; ആരോപണവുമായി ട്രാൻസ് വുമൺ രംഗത്ത്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക രംഗത്ത്.
രാഹുല്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ ആവശ്യപ്പെട്ടെന്നുമാണ് അവന്തികയുടെ ആരോപണം.
ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക പറയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്താണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും അവന്തിക വ്യക്തമാക്കി.
ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലിനെ പരിചയപ്പെടുന്നത്. അതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിന് ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തില്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു തന്നെ വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി എന്നും അവന്തിക പറഞ്ഞു.
എന്നാൽ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നില്ല അയാള്‍ വിളിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് തനിക്ക് അയച്ചിരുന്നത്. ഇതിനിടെയാണ് റേപ്പ് ചെയ്യുന്നതുപോലെ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞത്.
കോണ്‍ഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും അവന്തിക കൂട്ടിച്ചേർത്തു.
ഇന്ന് പത്രസമ്മേളനം നടത്തുന്നതിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചിരുന്നു. അയാള്‍ക്കെതിരെ താന്‍ പറയും എന്ന് മനസിലാക്കിയാകും വിളിച്ചത്. അതിന് ശേഷം സംസാരിക്കണം എന്ന് പറഞ്ഞ് രാഹുൽ സന്ദേശം അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു.
താന്‍ പറഞ്ഞ ആരോപണങ്ങള്‍ തെറ്റാണെന്ന് അയാള്‍ തെളിയിക്കട്ടെ. രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും അവന്തിക വ്യക്തമാക്കി.
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പരാതി, കൂടുതൽ ചാറ്റുകൾ പുറത്ത്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു എന്നു കാട്ടിയാണ് പരാതി.
അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൂടാതെ ഇദ്ദേഹം ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് സംഭവം. യുവതിയുമായി രാഹുൽ നടത്തി എന്നവകാശപ്പെടുന്ന ഫോൺ സംഭാഷണം ഉള്‍പ്പെടെയാണ് ഷിന്റോ പരാതി നൽകിയിരിക്കുന്നത്.
ഈ സംഭാഷണത്തിലെ വിവരങ്ങൾ പരിശോധിച്ച ശേഷം യുവതിയുമായി സംസാരിച്ചു വേണം പൊലീസിന് തുടർനടപടിക്രമങ്ങളിലേക്ക് കടന്നേക്കും. ഇത് ഇന്ത്യൻ നിയമം പ്രകാരം കുറ്റകരമാണെന്ന് പരാതിക്കാരൻ പറയുന്നു.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറഞ്ഞിട്ടുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണം ഉണ്ടായാൽ മതി എന്നാണ് രാഹുലിന്റെ മറുപടി.
എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നാണ് രാഹുൽ പറഞ്ഞത്.
Summary: Trans woman and BJP leader Avanthika has come forward with serious allegations against MLA Rahul Mankootathil. She alleged that Rahul, whom she described as sexually depraved, demanded sexual relations in a manner similar to rape.