ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരതില്‍ വലിയ തുക നല്‍കി ടിക്കറ്റ് എടുത്തവരെ കടത്തിവെട്ടി മറ്റുള്ളവര്‍ അനധികൃതമായി തിങ്ങി കയറിയത് കാരണം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സംഭവം രാജ്യമാകെ റെയില്‍വേക്ക് നാണക്കേടായി മാറിയിരുന്നു. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് റയിൽവേ. (Trainees can no longer board without taking a ticket, Railways with huge penalty)
ടിക്കറ്റ് എടുക്കാതെയും ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പര്‍, എ.സി കംപാര്‍ട്‌മെന്റുകളിക്കു മാറി സുഖമായി യാത്ര ചെയ്യുന്നവർക്ക് കിടിലൻ പണിയാണ് വരുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ കുറഞ്ഞ ടിക്കറ്റ് എടുത്ത ശേഷം ഉയര്‍ന്ന ക്ലാസ് കംപാര്‍ട്‌മെന്റുകളിലേക്കോ അനധികൃതമായി പ്രവേശിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്നതിന് പുറമേ നിയമനടപടികള്‍ സ്വീകരിക്കാനും റെയില്‍വേ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴയായി ദിവസേന 25 ലക്ഷം രൂപയോളം ഈടാക്കുന്നുണ്ട്. കഴിഞ്ഞ മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേ ഇത്തരത്തില്‍ പിഴയായി ഈടാക്കിയിട്ടുള്ളത് ഏഴരക്കോടി രൂപയാണ് മെയ് മാസത്തില്‍ മാത്രം ഈസ്റ്റേണ്‍ റെയില്‍വേയുടെ കര്‍ശന പരിശോധനയില്‍ 1,80,900 പേര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്.
ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പര്‍, എ.സി കംപാര്‍ട്‌മെന്റുകളില്‍ നിരവധി പേര്‍ യാത്ര ചെയ്യുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് കൃത്യമായ ടിക്കറ്റ് ഇല്ലാതെ എസി സ്ലീപ്പര്‍ കോച്ചുകളില്‍ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി റെയില്‍വേ രംഗത്തിറങ്ങിയത്.