പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയ്ക്കാൻ തീരുമാനിച്ച് റെയിൽവേ. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറച്ചു. നേരത്തെ മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു വേഗത. എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചു.
കഴിഞ്ഞ ദിവസം കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തിയിരുന്നു.
Read Also: നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്