ചെങ്ങന്നൂർ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് സംഭവം.
മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകിട്ട് 6. 40നാണ് മരം വീണത്. ഇതേ തുടർന്ന് നാഗർകോവിൽ – കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റു ട്രെയിനുകളും വൈകുമെന്ന് റെയിൽവേ അറിയിച്ചു.
തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരി തല കറങ്ങി വീണു. കോട്ടയം സ്വദേശിനി സുപ്രിയക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
മെമുവിലെ അനിയന്ത്രിത തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്.
എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ സർവീസ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
രാവിലെ ഓടുന്ന കൊല്ലം–എറണാകുളം മെമു, പാലരുവി എക്സ്പ്രസ്, കൊല്ലം എറണാകുളം സ്പെഷൽ, വേണാട് എക്സ്പ്രസ് തുടങ്ങിയവയെല്ലാം തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും യാത്രക്കാരിൽ നിരവധിപേർ വാതിൽപ്പടിയിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്യുന്നത്.
രാവിലെ 7.55ന് കോട്ടയത്തുന്ന കൊല്ലം- എറണാകുളം സ്പെഷൽ മെമുവിലാണ് ഇപ്പോൾ തിരക്ക് അതിരൂക്ഷമായിട്ടുള്ളത്. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാതെ മടങ്ങിപോകുന്നവരും നിരവധിയാണ്.
Summary: Train services were disrupted after a tree fell on the railway electric line between Chengannur and Mavelikkara, causing delays in rail traffic.