web analytics

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; കൂട്ടിയിടിച്ചത് കാഞ്ചൻജംഗ എക്സ്പ്രസും ഗുഡ്‌സ് ട്രെയിനും തമ്മിൽ

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സംഭവം ഉണ്ടായത്. കാഞ്ചൻജംഗ എക്സ്പ്രസും ചരക്ക് ട്രെയിനും ആയിട്ടാണ് കൂട്ടിയിടിച്ചത്.
സ്ഥലത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഡാർജിലിംഗ് എസ്പി അഭിഷേക് റായ് പറഞ്ഞു. (30 injured in Train accident in Bengal)

ചരക്ക് ട്രെയിൻ സിഗ്നൽ മറികടന്ന് കാഞ്ചൻജംഗ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി റെയിൽവേ ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജമാക്കി: 033–23508794, 033–23833326 (സെൽഡ), 03612731621,03612731622, 03612731623 ഈ നമ്പറുകളിൽ വിവരങ്ങൾ ലഭിക്കും.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയതും ഇടുങ്ങിയതുമായി സിലിഗുരി ഇടനാഴിക്ക് സമീപമാണ് അപകടമുണ്ടായത്. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽ ദാഹിലേക്ക് സർവീസ് നടത്തുകയായിരുന്ന കാഞ്ചൻ ജംഗ എക്സ്പ്രസ്സ് തിങ്കളാഴ്ച രാവിലെ രംഗഭാണി സ്റ്റേഷൻ കടന്നതിന് തൊട്ടു പിന്നാലെയാണ് ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ചത്.

അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്.
സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ ഡോക്ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദേശം നൽകിയതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img