web analytics

യുകെയിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം; 14 കാരിയുടെ മരണത്തിൽ വിതുമ്പി യുകെ മലയാളികൾ

യുകെയിൽ ലുക്കീമിയ ചികിത്സയിലിരിക്കെ മലയാളി പെൺകുട്ടി അന്തരിച്ചു. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണിൽ താമസിക്കുന്ന മാത്യു വർഗീസ് ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോന എൽസ മാത്യു (14) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫോർമറി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു ജോനയുടെ മരണം. 2022ലാണ് ജോനയുടെ അമ്മയും നഴ്‌സുമായ ജോമോൾ മാത്യു യുകെയിൽ എത്തിയത്.

പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കൽ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

നാട്ടിൽ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ൽ യുകെയിൽ എത്തിയ ശേഷവും ചികിത്സ തുടർന്നു. ന്യൂകാസിൽ സെൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ചർച്ച് അംഗങ്ങളായ ജോനയുടെ കുടുംബം നാട്ടിൽ പിറവം രാജാധിരാജ സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകാംഗങ്ങളാണ്.

ജോനയുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നു. ജോനയ്ക്ക് എറിക് എൽദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

Related Articles

Popular Categories

spot_imgspot_img