web analytics

കരമനയിൽ ട്രേഡിങ് തട്ടിപ്പ്: റെയ്ഡിൽ കണ്ടെത്തിയത് 150 സിം കാർഡുകളും 50 എടിഎം കാർഡുകളും

കരമനയിൽ ട്രേഡിങ് തട്ടിപ്പ്: റെയ്ഡിൽ കണ്ടെത്തിയത് 150 സിം കാർഡുകളും 50 എടിഎം കാർഡുകളും

മങ്കട: വൻ ലാഭം വാഗ്ദാനം ചെയ്ത ട്രേഡിങ് തട്ടിപ്പിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് സ്വദേശിയായ ഒരാളാണ് തട്ടിപ്പിനിരയായത്. തിരുവനന്തപുരം സ്വദേശികളായ സൂരജ് എബ്രഹാം, സുൽഫിക്കർ എന്നിവരാണ് പിടിയിലായത്. 2024 ഡിസംബറിൽ നടത്തിയ തട്ടിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്.

തിരുവനന്തപുരത്തെ കരമനയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലായിരുന്നു തട്ടിപ്പ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവരുടെ പിടിയിലായതോടെ നിർണായക് വിവരങ്ങൾ പുറത്തു വന്നു. പോലീസ് നടത്തിയ റെയ്ഡിൽ 150-ഓളം സിം കാർഡുകൾ, 50-ൽ അധികം എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, പേടിഎം ക്യൂആർ സ്കാനറുകൾ, നോട്ടെണ്ണുന്ന യന്ത്രം തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെടുത്തു.

പ്രതികൾ സുഹൃത്തുക്കളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും, 2000 മുതൽ 3000 രൂപ വരെ നൽകി എടിഎം കാർഡുകളും രേഖകളും കൈക്കലാക്കുകയും ചെയ്തു. തട്ടിപ്പ് ദൃഢമാക്കാൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ പോലും അവർ മാറ്റിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് പറയുന്നത് പ്രകാരം കേരളം മുഴുവൻ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇവർ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിലൂടെ ഏകദേശം മൂന്ന് കോടി രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. കർണാടകയിലും ഇവർക്കെതിരെ കേസ് നിലനില്ക്കുന്നുണ്ട്.

മങ്കട പോലീസ് ഇൻസ്പെക്ടർ അശ്വത് എസ് കാരണ്മയിലിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണ ഡിവൈഎസ്പി നിർദേശിച്ച അന്വേഷണ സംഘത്തിനൊപ്പം തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് വിഭാഗവും സഹകരിച്ചു. കൂടുതൽ പ്രതികൾ സംഘത്തിൽ ഉണ്ടോയെന്ന സംശയത്തിലാണ് പോലീസ്.

ഓൺലൈൻ ട്രേഡിങ്ങ് നടത്തുവരാണോ നിങ്ങൾ? എങ്കിൽ പണി വരുന്നുണ്ട്…

കോട്ടയം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടിൽ അജ്മൽ കെ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സാമൂഹിക മാധ്യമം വഴി ബന്ധപ്പെട്ട് ‘ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി’ എന്നപേരിൽ ‘ആഡ്ബീർ കേപ്പബിൾ’ എന്ന ആപ്ലിക്കേഷൻ വൈദികൻറെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് പണം തട്ടിയത്.

വൈദികന്റെ വിശ്വാസം സമ്പാദിക്കുന്നതിനായി തുടക്കത്തിൽ കുറച്ച് ലാഭവിഹിതം വൈദികന് നൽകി. പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് വൈദികനിൽ നിന്നും പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ വാങ്ങിച്ചെടുത്തത്.

മുടക്കിയ പണമോ, ലാഭമോ തിരികെ ലഭിക്കാതായതിനെ തുടർന്ന് വൈദികൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഈ കേസുമായി ബന്ധപ്പെട്ട് എസ് എച്ച് ഒ റെനീഷ് ടി എസിന്റെ നേതൃത്വത്തിൽ വൈദികന്റെ നഷ്ട്ടമായ പണം കേരളത്തിലെ എടിഎം വഴി പിൻവലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിൻഹാജ് എന്നിവരെ പിടികൂടുകയുമായിരുന്നു.

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്മൽ എന്നയാൾ കൂടി ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു. ഇയാളെ പിടികൂടുന്നതിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് കടുത്തുരുത്തി സ്റ്റേഷനിലെത്തി സ്വമേധയാ ഹാജരായത്.

ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അൻസാരി

ഈ തട്ടിപ്പിന്റെ പിന്നിൽ ഉത്തരേന്ത്യൻ സംഘമാണന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി മുഹമ്മദ് ജാവേദ് അൻസാരി മഹാരാഷ്ട്ര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

വൈദികന്റെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു . കടുത്തുരുത്തി സ്റ്റേഷൻ എസ് എച്ച് ഒ റെനീഷ് ടി എസ്, എസ് ഐ നെൽസൺ സി എസ്, എ എസ് ഐ ഷാജി ജോസഫ്, സി പി ഒമാരായ വിനീത് ആർ നായർ, അരുൺകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Two individuals have been arrested by Mankada Police in connection with a ₹15 lakh trading scam that promised huge financial returns.

spot_imgspot_img
spot_imgspot_img

Latest news

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

Other news

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

ഗ്യാസ് ബുക്ക് ചെയ്യാൻ വിളിച്ചാൽ ഫോൺ ബിസി; സംസ്ഥാനത്ത് പാചകവാതക ബുക്കിങിൽ വലിയ പ്രതിസന്ധി

ഗ്യാസ് ബുക്ക് ചെയ്യാൻ വിളിച്ചാൽ ഫോൺ ബിസി; സംസ്ഥാനത്ത് പാചകവാതക ബുക്കിങിൽ...

നഴ്സുമാരുടെ സമരം അനാവശ്യം: ആശുപത്രികൾ തളരുമ്പോൾ രോഗികളുടെ അവസ്ഥ എന്താകും?

നഴ്സുമാരുടെ സമരം അനാവശ്യം: ആശുപത്രികൾ തളരുമ്പോൾ രോഗികളുടെ അവസ്ഥ എന്താകും? കേരളത്തിലെ സ്വകാര്യ...

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി പത്തനംതിട്ട: തെറ്റായ...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ സിലിണ്ടർ

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ...

Related Articles

Popular Categories

spot_imgspot_img