റേഷൻ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ക്ഷ്യ മന്ത്രി റേഷൻ വ്യാപാരികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുന്നതെന്നാണ് വ്യാപാരികളുടെ സംയുക്ത സമര സമിതിപറയുന്നത്. Traders in the state will begin an indefinite strike from the 27th.
കേന്ദ്ര സർക്കാർ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യ ധാന്യങ്ങൾക്ക് പകരം പണം നൽകാനുള്ള കേന്ദ്രത്തിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. നിലവിൽ 45 കിന്റൽ ഭക്ഷോത്പന്നങ്ങൾ വിറ്റഴിച്ചാൽ 18000 രൂപയാണ് റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്നത്.
ഇത് 30,000 രൂപയാക്കി മാറ്റണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് 27 മുതൽ സമരം ആരംഭിക്കും. അന്നേ ദിവസം രാവിലെ 11 ന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിലും പ്രകടനവും ധർണയും നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു.