യാത്രയ്ക്കു മുൻപേ ശ്രദ്ധിക്കുക; ട്രാക്കിൽ അറ്റകുറ്റപ്പണി,കേരളത്തിൽ ഈ ദിവസങ്ങളിൽ ട്രെയിൻ സമയത്തിൽ മാറ്റം: മാറ്റമുള്ള ദിവസങ്ങളും റൂട്ടുകളും ഇതാണ്:

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ട്രെയിനുകൾ വൈകും. പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകൾക്കായി താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 06458 ഷൊർണൂർ ജങ്ഷൻ – കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ മേയ് 22, 26, 29, ജൂൺ 01, 05 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ വൈകും.

മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ വൈകും.

ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ ഒന്നിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിക്കും. പാലക്കാടിനും ഷൊർണൂരിനുമിടയിലുള്ള സർവിസ് റദ്ദാക്കും.

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് മേയ് 22ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

മേയ് 23ന് 11.45ന് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി മേയ് 24ന് 12.45ന് പുറപ്പെടും.

ട്രെയിൻ നമ്പർ 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു മേയ് 21ന് കണ്ണൂരിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

മേയ് 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.

മേയ് 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് 55 മിനിറ്റ് വൈകും.

മേയ് 22ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ 20 മിനിറ്റ് വൈകും

ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ എക്‌സ്‌പ്രസ് മേയ് 25നും ജൂൺ ഒന്നിനും ആലപ്പുഴയിൽനിന്ന് 50 മിനിറ്റ് വൈകും.

 

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ....

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

Related Articles

Popular Categories

spot_imgspot_img