900പേർക്ക് ശിക്ഷായിളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ മറവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി ഇളവു നൽകാനുള്ള നീക്കം പൊളിഞ്ഞു. ശിക്ഷായിളവിനു മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസിന് കത്ത് നൽകി. ഈ കത്ത് പുറത്തായതോടെയാണ് കരുനീക്കം പൊളിഞ്ഞത്. (TP Chandrasekaran murder case accused will not be released)
ഇളവില്ലാതെ 20വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം വിധിച്ചിട്ടുള്ള ടി.പി. കേസ് പ്രതികളിൽപ്പെട്ട ടി.കെ. രജീഷ്,മുഹമ്മദ് ഷാഫി, കെ. സിജിത്ത് എന്നിവർക്കാണ് ശിക്ഷാഇളവു നൽകാൻ നടപടികളെടുത്തത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇവരെ ലിസ്റ്റിൽ നിന്നൊഴിവാക്കിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് തുടക്കമിട്ട ആസാദി കി അമൃത് മഹോത്സവ് എന്ന പേരിലുള്ള കേന്ദ്ര സർക്കാർ തീരുമാനപ്രകാരമാണ് ശിക്ഷായിളവ് അനുവദിക്കുന്നത്.