web analytics

ഗുണ്ടായിസം സഹിക്കവയ്യാതെ മൂന്നാറിനെ ഉപേക്ഷിച്ച് സഞ്ചാരികൾ; പക്ഷെ കോളടിച്ചത് മറ്റൊരു പട്ടണത്തിന്…!

ഗുണ്ടായിസം സഹിക്കവയ്യാതെ മൂന്നാറിനെ ഉപേക്ഷിച്ച് സഞ്ചാരികൾ

മൂന്നാറിൽ വഴിയോരക്കച്ചവടക്കാരും ടാക്‌സിക്കാരും സഞ്ചാരികളോട് കാട്ടുന്ന അക്രമത്തിന്റെ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ മൂന്നാറിനെ ഉപേക്ഷിച്ച് സഞ്ചാരികൾ.

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് നന്നെ കുറഞ്ഞു. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ്ങും കുറവാണ്.

സഞ്ചാരികൾ എത്താതായതോടെ വൻ മുതൽ മുടക്കിൽ സഞ്ചാരികൾക്ക് സൗഹൃദാന്തരീക്ഷത്തിൽ വ്യാപാര സ്ഥാപനം തുടങ്ങിയവരും കനത്ത നഷ്ടമാണ് നേരിടുന്നത്.

മൂന്നാർ ഉപേക്ഷിച്ച സഞ്ചാരികൾ കുമളിയിലേക്കാണ് കൂടുതലായി എത്തുന്നത്. നഗരത്തിലെ വ്യാപാരികൾ ഉൾപ്പെടെ സഞ്ചാരികളോട് പുലർത്തുന്ന സൗഹൃദ അന്തരീക്ഷമാണ് സഞ്ചാരികളെ കുമളിയിലേക്ക് അടുപ്പിക്കുന്നത്.

പെരിയാർ ടൈഗർ റിസർവ് സഞ്ചാരികൾക്ക് നൽകുന്ന സൗകര്യങ്ങളും ഇടുക്കി രാമക്കൽമേട്,കാറ്റാടിപ്പാടം, ഇടുക്കി ജലാശയം, തമിഴ്‌നാട്ടിലെ കമ്പം-തേനി റൂട്ടുകൾ, മേഘമല എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താം എന്നതും കുമളിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു.

മൂന്നാറിലെ പ്രശ്‌നങ്ങൾക്ക് ശേഷം കുമളിയിൽ തിരക്ക് വർധിക്കുന്നുണ്ടെന്ന് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.

ഓൺലൈൻ ടാക്‌സി തടഞ്ഞത് വിവാദം ആയതിനെ തുടർന്ന് തന്നെ മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് മങ്ങലേറ്റിരുന്നു.

ഇതിനിടെ കഴിഞ്ഞയാഴ്ച തട്ടുകടയിലെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാറിൽ വിനോദസഞ്ചാരിക്ക് വെട്ടേൽക്കുകയും ചെയ്തു.

കൊല്ലം ആയൂർ സ്വദേശി ഷംനാദ് ഹുസൈനാണ് (33) വെട്ടേറ്റത്. സംഭവത്തിൽ തട്ടുകടയിലെ ജോലിക്കാരനായ ദേവികുളം ഓഡികെ സ്വദേശി ശിവയെ (41) പോലീസ് .അറസ്റ്റ് ചെയ്തു. നാല് സുഹൃത്തുക്കളോടൊപ്പമാണ് ഷംനാദ് മൂന്നാറിലെത്തിയത്.

രാത്രിയിൽ ഇവർ തട്ടുകടയിലെത്തി ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം ലഭിക്കാൻ താമസം നേരിട്ടതോടെ കടയുടമയും ജോലിക്കാരനുമായി തർക്കമുണ്ടായി.

ഇതേ തുടർന്നാണ് ശിവ കടയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ഇയാളെ ആക്രമിച്ചത്. തലയ്ക്കും കൈയ്ക്കും മുറിവേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല.

മൂന്നാറിൽ ടാക്സി ഡ്രൈവർമാരും വഴിയോര കച്ചവടക്കാരും സഞ്ചാരികളെ ആക്രമിക്കുന്നത് പതിവാണ്. തമിഴ്നാട്ടിൽ വേരുകളുള്ള തദ്ദേശീയർ ആക്രമണത്തിന് ശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോകും.

ഗുണ്ടായിസം സഹിക്കവയ്യാതെ മൂന്നാറിനെ ഉപേക്ഷിച്ച് സഞ്ചാരികൾ

കേസ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഓർത്ത് സഞ്ചാരികൾ നിയമ നടപടികൾ തുടരാറുമില്ല ഇതാണ് അക്രമികൾക്ക് വീണ്ടും അക്രമം കാണിക്കാൻ വളമാകുന്നത്.

കൂനിന്മേൽ കുരു എന്നപോലെ മൂന്നാറിന്റെ പരിസരങ്ങളിൽ കാട്ടാനയാക്രമണങ്ങളും ശക്തമാണ്. ദേവികുളം ടോൾ പ്ലാസയ്ക്ക് സമീപത്തിറങ്ങിയ കാട്ടാന പടയപ്പ വാഹനങ്ങൾ തടഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ടോൾ പ്ലാസയ്ക്ക് സമീപം ഏറെനേരം നിലയുറപ്പിച്ച പടയപ്പ വാഹനങ്ങൾ തടഞ്ഞു. പിന്നീട് വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി.

കഴിഞ്ഞ ദിവസം ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. മാസങ്ങളായി പടയപ്പ ജനവാസ മേഖലയിൽ തുടരുകയാണ്.

ഇടമലക്കുടിയിലും തുടർച്ചയായി രണ്ടു ദിവസം കാട്ടാന അക്രമണമുണ്ടായി. പ്രദേശത്തെ മൂന്ന് വീടുകൾ ആനക്കൂട്ടം തകർത്തു. ഷെഡ്ഡ്കുടി ഉന്നതിയിലെ മാധവൻ, ചിന്നൻ, ശിവൻ എന്നിവരുടെ വീടുകളാണ് ആനക്കൂട്ടം തകർത്തത്.

തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. ആനയുടെ സാന്നിധ്യം മനസ്സിലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വീട്ടുകാർക്ക് പരിക്കേറ്റില്ല. വീടുകളുടെ വാതിൽ ജനൽ, ഭിത്തി എന്നിവ ആനകൾ തകർത്തു.

പിന്നീട് നാട്ടുകാരാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. ദിവസങ്ങളായി ആനക്കൂട്ടം ഇടമലക്കുടിയിലെ വിവിധ ഉന്നതികളിൽ തമ്പടിച്ച് നാശം വിതക്കുകയാണ്.

ഞായറാഴ്ച രാത്രിയിൽ ആനക്കൂട്ടം കണ്ടത്തുകുടി അങ്കണവാടിയുടെ ജനാലയും ഭിത്തിയും തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന അരി തിന്നിരുന്നു.

കുട്ടികളുടെ കളി സാധനങ്ങളും പാത്രങ്ങളും ആനക്കൂട്ടം തകർത്തു. പഞ്ചായത്തിലെ പതിനാലാം നമ്പർ പോളിങ് ബൂത്താണ് ഈ അങ്കണവാടി.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

Related Articles

Popular Categories

spot_imgspot_img