web analytics

മലപ്പുറത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ (17) ആണ് മരിച്ചത്.(Tourist bus accident in malappuram; student died)

തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം നടന്നത്. വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് ഹിബ മരിച്ചത്.

അപകടത്തിൽ ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു വിദ്യാർഥികൾ സുരക്ഷിതരാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img