കരിപ്പൂർ വിമാനത്താവളത്തിൽ ​ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ ബോർഡിങ് പാസ്; പണി കിട്ടിയത് 22 ലധികം യാത്രക്കാർക്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ബോർഡിങ് പാസിലെ തീയതി മാറി ലഭിച്ചതായി പരാതി. ഇന്നത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർക്ക് ലഭിച്ചത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ് ആണ്. കോഴിക്കോട് – ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന 22-ലേറെ യാത്രക്കാർക്കാണ് സെപ്തംബർ 21 എന്ന് രേഖപ്പെടുത്തിയ പാസ് ലഭിച്ചത്.(Tomorrow’s boarding pass was given to those who have to travel today at Karipur airport)

യാത്ര ചെയ്യാനായി എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പാസ്‌പോർട്ടിലും ബോർഡിങ് പാസിലും സീൽ ചെയ്ത ശേഷം തങ്ങളെ സെക്യൂരിറ്റി ചെക്കിങ്ങിനു മുമ്പ് മുക്കാൽ മണിക്കൂറോളം കാത്തുനിർത്തിച്ചതായി യാത്രക്കാർ പറഞ്ഞു. പിന്നീട്, വീണ്ടും എമിഗ്രേഷനിലേക്കു കൊണ്ടുപോയി തെറ്റായ തിയ്യതിയുള്ള ബോർഡിങ് പാസ് തിരികെ വാങ്ങി പുതിയ തിയ്യതിയുള്ളത് സീൽ ചെയ്ത് നൽകുകയാണുണ്ടായത്.

ബോർഡിങ് പാസിലെ പിഴവിനു പുറമേ, ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂറോളം വൈകി 7.30-നു മാത്രമേ പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം വിമാനങ്ങളാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത്. നിരവധി യാത്രക്കാരാണ് ഇതുമൂലം പ്രയാസം നേരിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി ടിയാൻജിൻ: ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ)...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

Related Articles

Popular Categories

spot_imgspot_img