പൊന്നുംവിലയില്‍ മാറ്റമില്ലാതെ തക്കാളി

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിയുടെ ഉയര്‍ന്ന വിലയില്‍ മാറ്റമില്ല. ഒരു മാസത്തിലധികമായി തക്കാളിയുടെ വില 100 രൂപക്ക് മുകളില്‍ തന്നെ തുടരുകയാണ്. പച്ചക്കറി വില പിടിച്ചുനിര്‍ത്താനാവാത്ത വിധം കുതിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില 180 രൂപയായി. ഇഞ്ചി കിലോയ്ക്ക് 280-ആണ് വില. ബീന്‍സിനും വില 100 കടന്നു. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഹിമാചല്‍ പ്രദേശില്‍ പെയ്യുന്ന മഴ കാരണം കാബേജ്, കോളിഫ്‌ലവര്‍, കുക്കുമ്പര്‍, ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ക്കും വില കൂടാന്‍ സാധ്യതയുണ്ട്.

മെയ് മാസം ആദ്യം ബെംഗളുരുവില്‍ തക്കാളിയ്ക്ക് 15 രൂപയായിരുന്നു വില. ജൂണ്‍ പകുതിയോടെ വില 40 മുതല്‍ 50 രൂപയായി ഉയര്‍ന്നു. ദിവസങ്ങള്‍ കൊണ്ടാണ് വില കുതിച്ചുയര്‍ന്നത്. കടുത്ത ചൂടും കാലവര്‍ഷം വൈകിയെത്തിയതും തക്കാളിയുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.

തക്കാളി ഉത്പാദനം കുറഞ്ഞതോടെയാണ് വില കൂടിയത്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് ഡല്‍ഹിയില്‍ വിലക്കയറ്റമുണ്ടായതെന്നാണ് എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. വില കൂടിയതോടെ ആളുകള്‍ വാങ്ങുന്ന പച്ചക്കറിയുടെ അളവ്‌ കുറച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തക്കാളിയുടേതടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

നേരാണോ? അമേരിക്കയിൽ നിന്നും 7.25 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കുമോ? രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി 7.25 ലക്ഷം ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുമോ?...

യു.കെ.യിൽ ഇനി ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ രോഗം പിന്നാലെയെത്തും….! പുതിയ ആശങ്ക

ബ്രെക്‌സിറ്റിന് ശേഷം ഇറച്ചിയുടെ ഗുണനിലവാര പരിശോധനകൾ ദുർബലമായത് മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ശരിയായ...

ട്രംപ് നാടുകടത്തിയ ഇന്ത്യക്കാർ അമൃത്സറിലെത്തി

അമൃത്സർ: ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ...

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു....

Related Articles

Popular Categories

spot_imgspot_img