നാറ്റോ അംഗത്വം യുക്രെയ്‌ന് ലഭിക്കും: സെലന്‍സ്‌കി

 

കീവ്: യുക്രെയ്‌ന് നാറ്റോ അംഗത്വം ലഭിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി. ഇന്ന് നടക്കാനിരിക്കുന്ന നാറ്റോയുടെ ഉച്ചകോടിക്ക് മുന്നോടിയായി അംഗത്വം ലഭിക്കും. സൈനിക ഗ്രൂപ്പില്‍ ചേരുമെന്നാണ് പ്രതീക്ഷ. വാക്കിലൂടെ തങ്ങള്‍ക്ക് അംഗത്വം ലഭിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

നാറ്റോയുടെ ആയുധങ്ങളുളളതിനാല്‍ യുക്രെയ്‌ന്റെ അംഗത്വം ഉച്ചകോടി സ്ഥിരീകരിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. വ്യത്യസ്ത നിലപാടുകള്‍ ഉയര്‍ന്നുവന്നാലും യുക്രെയ്‌ന് സഖ്യത്തിലായിരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഇപ്പോഴും വ്യക്തമാണ്. ഇവിടെ യുദ്ധമുണ്ട്. തങ്ങള്‍ക്ക് വ്യക്തമായ ഒരു സിഗ്‌നല്‍ ആവശ്യമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

ലിത്വാനിയയില്‍ ഇന്ന് നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്വീഡനെ നാറ്റോയുടെ 32-ാമത് അംഗമായി സ്വാഗതം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്റെ പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്തിരുന്നു.

യൂറോ-അറ്റ്‌ലാന്റിക് മേഖലയില്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാനുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഉറുദുഗാന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണെയും സ്വീഡനെയും തങ്ങളുടെ 32-ാമത് നാറ്റോ സഖ്യകക്ഷിയായി സ്വാഗതം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു. നാറ്റോയുടെ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബെര്‍ഗിന്റെ ഉറച്ച നേതൃത്വത്തിന് നന്ദിയുണ്ടെന്നും ജോ ബൈഡന്‍ അറിയിച്ചു.

നേരത്തെ യുക്രെയ്‌ന് നാറ്റോയില്‍ അംഗത്വത്തിന് യോഗ്യതയുണ്ടെന്ന് റജബ് ത്വയ്യിബ് ഉറുദുഗാന്‍ പറഞ്ഞിരുന്നു. യുക്രെയ്‌ന് നാറ്റോ അംഗത്വം വേണമെന്നതില്‍ ഒരു സംശയവുമില്ല. റഷ്യയുമായുളള യുദ്ധത്തില്‍ നിന്ന് മാറി സമാധാന ശ്രമങ്ങളിലേക്ക് നീങ്ങണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയോട് ഉറുദുഗാന്‍ അഭ്യാര്‍ത്ഥിച്ചിരുന്നു. ലിത്വാനിയയിലെ വില്‍നിയസില്‍ ആണ് നാറ്റോയുടെ ഉച്ചകോടി നടക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: ബൈക്കപകടത്തിൽപ്പെട്ട് മരിച്ച വ്‌ളാഗര്‍ ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രക്തസ്രാവത്തെ...

എ ആർ റഹ്മാൻ ആശുപത്രിയിൽ: ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എ ആര്‍ റഹ്മാൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ 7.10ഓടെയാണ് അദ്ദേഹത്തെ...

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി എന്നാരോപിച്ച് മലപ്പുറത്ത് യുവാക്കൾ തമ്മിൽ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!