പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല. തരൂർ എംഎൽഎ പി പി സുമോദിന്‍റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോൾ പ്ലാസ അധികൃതർക്ക് കൈമാറണമെന്ന് നിർദേശം നൽകി.(Toll will not be collected from school vehicles at Panniyankara Toll Plaza)
കൂടാതെ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചിട്ടുണ്ട്. ഈ മാസം ഒന്ന് മുതൽ പ്രദേശവാസികൾ, സ്കൂൾ വാഹനങ്ങൾ എന്നിവർ ടോൾ നൽകണമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ചര്‍ച്ചയിലൂടെ പ്രശ്നത്തിൽ പരിഹാരം കണ്ടത്.
Read Also: കെ രാധാകൃഷ്ണൻെറ രാജി ഉടൻ; മാനന്തവാടി MLA ഒ ആർ കേളു മന്ത്രിയാകും?