സനാതന ധർമ്മ വിരുദ്ധ പരാമർശത്തിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. (Udhayanidhi Stalin gets bail over ‘eradicate Sanatana Dharma’ remarks)
അതേസമയം ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
2023 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിന് ആസ്പദമായ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം.
സുപ്രീം കോടതി അടക്കം ഉദയനിധിയുടെ ഈ പരാമർശത്തെ വിമർശിച്ചിരുന്നു. പ്രകോപനപരമായ പരമാർശം നടത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ നീക്കത്തെയായിരുന്നു അന്ന് കോടതി വിമർശിച്ചത്.
Read More: ചരിത്രത്തിലാദ്യം; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിർലയ്‌ക്കെതിരെ കൊടിക്കുന്നിൽ സുരേഷ്
Read More: അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ