കടുവയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. ഇന്ന് രാവിലെ കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മൃഗശാല സൂപ്പർവൈസർ രാമചന്ദ്രനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പിക്കിടയിലൂടെ കൈ ഇട്ട കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. രാമചന്ദ്രന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആക്രമണത്തിൽ രാമചന്ദ്രൻ്റെ തലയിൽ ആറു തുന്നൽ ഉണ്ട്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ഇയാളെ ആക്രമിച്ചത്. ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് അപ്രതീഷിതമായി കടുവ ആക്രമിക്കുകയായിരുന്നുവെന്ന് മറ്റ്ജീവനക്കാർ പറഞ്ഞു. ആക്രമിച്ച കടുവയുടെ മറ്റ് വിവരങ്ങൾ മൃഗശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.
ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കി; തിരുവനന്തപുരം മൃഗശാലയ്ക്ക് വൻ തുക പിഴ
തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്കെതിരെ നടപടി. 50000 രൂപ പിഴ അടയ്ക്കാനാണ് മൃഗശാലയ്ക്ക് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മൃഗവിസർജ്യം ഉൾപ്പെടെ അഴുക്കു ചാലിലേക്ക് ഒഴുക്കിയതിനാണ് നടപടി. മൃഗശാല പ്രതിദിനം ഒന്നര ലക്ഷം ലിറ്റർ മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയിരുന്നത്. 2014-ൽ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വർഷം കഴിഞ്ഞിരുന്നു. 024 ഓഗസ്റ്റ് 13-ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളായിരുന്നു കണ്ടെത്തിയിരുന്നത്.
മൃഗാശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നത് ശാസ്ത്രീയമായി അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവർത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോർഡിൻറെ മുന്നറിയിപ്പ് മൃഗശാല പാലിച്ചില്ല. പിന്നാലെയാണ് മൃഗശാലയ്‌ക്കെതിരെ കോർപറേഷൻ നടപടി സ്വീകരിച്ചത്.
English Summary :
A tiger attacked a staff member at the Thiruvananthapuram Zoo this morning while cleaning the animal’s enclosure. The injured person has been identified as Ramachandran, a zoo supervisor. He sustained injuries during the incident and was immediately given medical attention. The zoo authorities have launched an internal inquiry into the matter