കെണിതേടി വരാത്ത പുലി ഇര തേടി വന്നു
കൽപറ്റ: നെന്മേനിയിൽ വീണ്ടും പുലിയുടെ ആക്രമണം. പ്രദേശത്തെ ഒരു വീട്ടിലെ നായയെ പുലി കൊന്നുതിന്നു. ഇന്ന് പുലർച്ചെ 2.30 ആയിരുന്നു സംഭവം. നമ്പ്യാർകുന്ന് തടത്തിപ്ലാക്കിൽ വിൽസന്റിന്റെ വളർത്തുനായയെയാണ് പുലി കൊന്നത്.
ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്. നമ്പ്യാർകുന്നിലും പരിസരപ്രദേശങ്ങളിലും കുറച്ചുനാളുകളായി പുലിയുടെ സാന്നിധ്യം ഭീതി പരാതിയിരുന്നെങ്കിലും ഇപ്പോൾ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. സ്ഥലത്ത് വനം വകുപ്പ് ദിവസങ്ങൾക്ക് മുൻപ് കൂടി സ്ഥാപിച്ചിരുന്നുവെങ്കിലും ഇതുവരെയും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
ഇപ്പോൾ കൂട്ടിൽ പുലി കുടങ്ങിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നാട്ടിൽ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്.
ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്. ദൗത്യസംഘം തോട്ടങ്ങളിൽ തിരയുമ്പോൾ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.
മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. പിടികൂടാൻ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ
നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ
രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി കൂട്ടിൽ കുടുങ്ങി. കല്ലൂർ ശ്മശാനത്തിന് സമീപം കേരള വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൂട്ടിൽ വീണതെന്നാണ് കരുതുന്നത്. ക്യാമറ പരിശോധിക്കുന്നതിലൂടെയെ ഇക്കാര്യം വ്യക്തമാകൂ. മേപ്പാടി ഫോറസ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഒരാഴ്ച മുമ്പ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയിട്ടുള്ളത്. ഇരയായി വച്ച ആടിനെ പിടിക്കാൻ കയറിയ പുലി കുടുങ്ങുകയായിരുന്നു.
രണ്ടു മാസത്തിനിടെ ചീരാലിലും നമ്പ്യാരും കുന്നിലു മായി 12 വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. ഇതിൽ ആറെണ്ണത്തിന് ജീവൻ നഷ്ടമായിരുന്നു.
നാട്ടുകാർ ഒരുമിച്ച് പ്രക്ഷോഭത്തിന് ഇറങ്ങാൻ ഇരിക്കെയാണ് പുലി കൂട്ടിൽ ആയിട്ടുള്ളത്. ഉദ്യോഗസ്ഥരെത്തി പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക
English Summary :
Tiger Attacks Again in Nenmeni: Pet Dog Killed and Eaten. A tiger struck again in Nenmeni, killing and eating a pet dog from a house in the area. The incident occurred early today around 2:30 AM.